സിനിമാനുഭൂതി : സഞ്ചയ് ലീല ബൻസാലിയുടെ ദേവ്ദാസ് ( First Half )
പ്രണയ നൈരാശ്യത്തിന്റെ പുരുഷ പ്രതീകം ദേവ്ദാസ്.
1917 ൽ ശരത്ചന്ദ്ര ചദോപാത്യായ എഴുതിയ അനശ്വര പ്രണയകാവ്യമായ ദേവ്ദാസ് എന്ന നോവലിന്റെ ഹിന്ദി ദൃശ്യാവിഷ്കാരമാണ് 2002 ൽ പുറത്തിറങ്ങിയ സഞ്ചയ് ലീല ബൻസാലി ചിത്രം ദേവ്ദാസ്.
പൂത്തു വിടർന്ന ചുവന്ന ഗുൽമോഹർ ചില്ലയിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം ലണ്ടനിൽ നിന്നും ദേവ്ദാസ് മടങ്ങിയെത്തുന്നു എന്ന കത്ത് ലഭിക്കുമ്പോൾ ആഹ്ലാദിക്കുന്ന കുടുംബം.
മകന്റെ മടങ്ങിവരവ് ആഘോഷമാക്കുന്നതിന്റെ ഒരുക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന കൗസല്യ, അവിടേക്ക് മധുരവുമായി കടന്നുവരുന്ന അയൽവാസി സുമിത്രയ ദേവ്ദാസിന്റെ മടങ്ങി വരവിനെ കുറിച്ച് അറിഞ്ഞ് സന്തോഷിക്കുന്നു. ഈ സന്തോഷവാർത്ത എത്രയും പെട്ടന്ന് മകളായ പാറുവിനെ അറിയിക്കുവാൻ അവൾ തയ്യാറാകുന്നു. ദേവ്ദാസ് ലണ്ടനിലേക്ക് പോയ ദിവസം അവനു പിറകേ, ദേവിന്റെ മൂന്ന് രൂപ തന്റെ കയ്യിലുണ്ട് അത് അവന് കൊടുക്കണം തന്നേയും കൊണ്ടു പോ ദേവാ എന്ന് കരഞ്ഞു കൊണ്ട് ഓടിയ പാറുവിനെ പറ്റി പറഞ്ഞ് അവർ വികാരഭരിതയാകുന്നു. അന്നുമുതൽ ദേവദാസ് വേഗം മടങ്ങി എത്തുന്നതിന് അണയാത്ത വിളക്കുമായി പാറു കാത്തിരിക്കുന്നു.
ദേവ്ദാസ് നാട്ടിലേക്ക് വരുന്ന വാർത്ത അറിഞ്ഞ് കെടാവിളക്കുമായി ആനന്ദ നൃത്തം വെച്ചു കൊണ്ടാണ് കഥാനായിക പാറു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
മടങ്ങിയെത്തുന്ന മകനെ ആദ്യം തനിക്ക് കാണണം ബാക്കി എല്ലാവരും കണ്ണടക്കക്കൂ എന്ന് പറയുന്ന കൗസല്യക്ക് മുന്നിലെത്തുന്നത് ദേവ്ദാസ് പാറുവിനെ കണ്ടിട്ടേ വരൂ എന്ന് പറഞ്ഞ് വരുന്ന വേലക്കാരൻ ധരമ് ദാസാണ്. ഇതിൽ സങ്കടം തോന്നുന്ന കൗസല്യയെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ ദേവ്ദാസിന്റെ ഏട്ടത്തിയമ്മ കുമുന്ദ് കുശുമ്പ് പറഞ്ഞ് ശ്രമിക്കുന്നുണ്ട്.
ദേവ്ദാസ് തന്നെ കാണാൻ എത്തുമ്പോൾ നാണം കൊണ്ട് പാറു ഓടി ഒളിക്കുന്നു. ഒരു വണ്ടിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടുവാൻ ശ്രമിക്കുന്ന ശകുന്തളയെ ദുഷ്യന്തൻ കണ്ടുമുട്ടിയത് പോലെയാണ് ബൻസാലി തന്റെ കഥനായികയും കഥാനായകനു കണ്ടുമുട്ടുന്ന രംഗം അവതരിപ്പിക്കുന്നത്.
"സുഖമായിരിക്കുന്നുവോ പാറു ...ഒത്തിരി ദിവസങ്ങൾക്ക് ശേഷം കാണുകയല്ലേ പാറു, ഒന്ന് തിരിഞ്ഞ് നോക്കില്ലേ ? "
" ദിവസങ്ങളായിരിക്കാം എന്നാൽ അനിക്ക് പത്ത് വർഷം ആറ് മാസം നാല് ദിവസവും ആറ് മണിക്കൂറുമാണ്.
നീ എന്നെ ഒരിക്കൽ പോലും ഓർത്തില്ലേ?"
"ഉവ്വ് ."
"കള്ളം. പത്ത് വർഷത്തിൽ വെറും അഞ്ച് കത്ത് മാത്രമോ, വർഷത്തിൽ നാല് ഋതുക്കൾ പോലുമുണ്ട്, ഒരോ ഋതുവിലും ഓരോ കത്ത് വീതമെങ്കിലും എഴുതാമായിരുന്നില്ലേ..? "
" ഉം.. പറഞ്ഞതിൽ കാര്യമുണ്ട് , വലിയ ആളായി മാറിയല്ലോ നീ. "
"അതെ,കടലിനെ കണ്ടുമുട്ടാനുള്ള ആഗ്രഹം അരുവിയെ നദിയാക്കി മാറ്റുന്നില്ലേ അതുപോലെ തന്നെ."
"പിന്നെന്തിനാണ് നിന്റെ മുഖം കാണിക്കുവാൻ ഇത്രയും താമസം. "
" ഇന്ന് കാലങ്ങൾക്കു ശേഷം ചന്ദ്രനെ കാണുന്നത് പോലെയാണ്, ഞാൻ നിന്നെ ശ്വാസം മുട്ടിക്കുമെന്ന് എനിക്ക് ഭയം തോന്നുന്നു."
"ചന്ദ്രൻ പോലും ഇത്ര വ്യർത്ഥനല്ല."
" പക്ഷേ ചന്ദ്രന് ഭയമാണ്."
" എന്നാൽ ശരി പാറു, ആകാശത്ത് ചന്ദ്രൻ വന്നതിന് ശേഷമേ ഞാൻ നിന്റെ മുഖം കാണൂ, നോക്കാം ആരുടെ പ്രഭയാണ് എന്റെ ശ്വാസമെടുക്കുന്നതെന്ന്. "
വീട്ടിൽ എത്തുന്ന ദേവ്ദാസിനോട് അമ്മ കൗസല്യ പരിഭവം കാണിക്കുന്നു. ചെറു കുസൃതിയിലൂടെ ദേവദാസ് അമ്മയുടെ പരിഭവം മാറ്റുന്നു. തന്നെ സ്വീകരിക്കുവാൻ അച്ചനെ കാണാത്തതിൽ ദേവ് സങ്കടപ്പെടുന്നു.
"എന്നും പരാതികളാണ്, ഇന്ന് ദേവും പാറുവും സ്കൂളിൽ പോകില്ല. ഇന്ത് ദേവ് പുകവലിക്കുന്നത് പിടികൂടി എന്നും നാട്ടിൽ പാറുവിന്റെ കൂടെ ചുറ്റി നടക്കുന്നു. ഇനി ഒരു നിമിഷവും നിന്നെ വീട്ടിൽ നിൽക്കുമാൽ അനുവദിക്കില്ല. നൗ ഗെറ്റ് ഔട്ട്."
ദേവ് അച്ചനെ കുറിച്ച് ഓർത്തു.
"ഞാൻ വീട്ടിൽ നിന്നും പോകുമ്പോൾ അച്ചൻ ഇവിടില്ലായിരുന്നു, ഇന്ന് ഞാൻ തിരിച്ച് വന്നപ്പോഴും അദ്ദേഹം ഇവിടില്ല."
അച്ചനെ ബ്രിട്ടീഷ് ഭരണകൂടം ആദരിക്കുന്നു അതാണ് അദ്ദേഹ ഇവിടെ എത്താത്തത് എന്ന് കൗസല്യ പറയുന്നു.
ഞങ്ങളുടെ വീട്ടിൽ മകൻ മടങ്ങിവന്നാൽ അച്ചൻ കൈകൾ നീട്ടി ആലിംഗനം ചെയ്ത് സ്വീകരിക്കും എന്ന് കുമുന്ദ് കുത്തി പറയുന്നു. ഇവിടെയും അങ്ങനെ ആലിംഗനത്തോടെ സ്വീകരിക്കും എന്ന് പറഞ്ഞു കൊണ്ട് മുത്തശ്ശി കടന്നുവരുന്നു.
"ദേവാ.. ഞാൻ നിന്നോട് ഒരു നല്ല വിദേശി വാച്ച് കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നല്ലോ ? കൊണ്ടുവന്നോ നീ ?"
"ഇല്ല... പക്ഷേ നല്ല നിമിഷങ്ങൾ കൊണ്ടു വന്നിട്ടുണ്ട്."
ഹൃദയസ്പർശിയായ ഇത്തരം സംഭാഷണങ്ങൾ പ്രേക്ഷകനെ സിനിമക്ക് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നുതിനോടൊപ്പം കഥാപാത്രങ്ങളെ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു.
പിന്നീട് ചന്ദ്രശോഭയിലാണ് ദേവദാസ് പാറുവിന്റെ മുഖം ദർശിക്കുന്നത്.ഒരു നിമിഷം പോലും അണയാതെ സൂക്ഷിക്കുന്ന കെടാവിളക്ക് അരികിൽ വച്ചുകൊണ്ട് ചന്ദ്രശോഭയിൽ മയങ്ങുന്ന പാറുവിനെയാണ് ദേവദാസ് കാണുന്നത്. ബിനോദ് പ്രതാന്റെ സിനിമാറ്റോഗ്രഫിയും ഇസ്മായിൽ ദർബാറിന്റെ സംഗീതവും കൂടിച്ചേരുമ്പോൾ ഓരോ നിമിഷവും സിനിമ ഹൃദ്യമായി മാറുന്നു.
"ദേവാ, നിനക്ക് ഒരിക്കൽ പോലും നാട് ഓർമ്മ വന്നില്ലേ?''
"ഇല്ല ഒരിക്കലുമില്ല, ഒരിക്കൽ പോലുമില്ല, ഇടക്ക് മെസ്സിലെ ഭക്ഷണം കഴിക്കുമ്പോൾ അമ്മയുടെ റൊട്ടി ഓർമ്മ വരും അത്രമാത്രം...
പിന്നെ ലണ്ടനിൽ ആരെങ്കിലും ബഹളം വെക്കുന്നത് കേൾക്കുമ്പോൾ അച്ചനെ ഓർക്കും മറ്റൊന്നുമില്ല. വൈകുന്നേരം നടക്കുമ്പോൾ ധരമ് ദാസിനേയും അവന്റെ വണ്ടിയും ഒർക്കും, രാത്രിയിൽ ഉറക്കം കിട്ടാത്തപ്പോൾ മുത്തശ്ശിയുടെ താരാട്ടും തലോടലും ...
അത്രമാത്രം !"
" ദേവ് , പിന്നെ ...."
" പിന്നെന്താ ?"
" എന്നെ !"
" ഒരിക്കലുമില്ല, അല്ല ഒരു തവണ ... ഇല്ല നിന്നെ ഒരിക്കലും ഓർത്തില്ല പാറു. "
"ശരിക്കും എന്നെ ഒരിക്കൽപോലും ഓർത്തില്ലേ?"
"അതെന്താണെന്നു വെച്ചാൽ ശരിക്കും കാര്യമുള്ള കാര്യങ്ങളല്ലേ ഓർക്കൂ."
"ശരിയാ ദേവ് , നീ മാത്രമേ കാര്യമായിട്ടുള്ളൂ."
" ആ "
"അതുകൊണ്ടാണല്ലോ നിന്റെ ആ അഞ്ച് കത്തുകൾ ഞാൻ ദിവസവും അഞ്ച് തവണ വീതം വായിച്ചത്, അപ്പോൾ ഒരു വർഷത്തിൽ എത്ര തവണ ?"
" അത്..."
"അപ്പൊ പത്ത് വർഷത്തിലോ ..?"
" അത് പിന്നെ ഇരട്ടി..."
"18,250 തവണ, നിനക്ക് അത് അത്രയേ ഒള്ളൂ , പത്ത് വർഷങ്ങൾക്ക് മുമ്പ് നിനക്കായി കത്തിച്ച വിളക്ക് ഇന്ത് വരെ അക്കാതെ ഞാൻ കാക്കുന്നു , എത്ര മണിക്കൂറുകളായി അത് കത്തുന്നു?
"അത് നമ്മൾ ഇങ്ങനെ കൂട്ടുമ്പോൾ ..."
"87,600 മണിക്കൂറുകൾ, നിന്നെ അത്രക്ക് കാര്യമാണ്. ഓരോ ഞൊടിയിലും നിന്നെ ഞാൻ ഓർത്തു. ഒരു ദിവസം എത്ര സെക്കന്റുണ്ടെന്ന് നിനക്ക് അറിയാമോ ?"
"ആ., എനിക്ക് അറിയാം... ഞാൻ ഇപ്പൊ പറയാം ... "
"നിന്റെ കണക്ക് വളരെ മോശമാണ് "
"ഏയ് .. പാറു. നിന്നെ ഞാൻ ഓർത്ത ചില സമയങ്ങൾ ഉണ്ട് ?"
"എപ്പോൾ ?"
"എപ്പോഴൊക്കെ ഞാൻ ശ്വസിച്ചുവോ അപ്പോഴെല്ലാം.
അവരെയെല്ലാം മറക്കാതിക്കാൻ ഓർത്തു.
പൊട്ടിപെണ്ണേ,
എത്ര ലളിതമായാണ് എന്നെ അകറ്റി നിർത്തിയ ഓരോ നിമിഷവും നീ കണക്കാക്കി ഓർത്തുവെച്ചത്. നീ കത്തിച്ച വിളക്കിന്റെ നാളത്തിൽ എരിഞ്ഞത് ഞാനാണ്."
രാത്രിയാൽ മുത്തശ്ശി ഗർഭിണിയായ കുമുദിന് തന്റെ സ്വർണ്ണാഭരങ്ങങ്ങൾ നൽകുന്നു, അതിൽ ഒരു വള കുമുദിന് ഉള്ളതല്ല ദേവിന്റെ പെണ്ണിനുള്ളതാണെന്ന് മുത്തശ്ശി പറയുന്നു. അതിൽ വഴക്ക് കൂടി കുമുദ് പോകുന്നു. ഇത് ആരെയാ അണിയിക്കാൻ പോകുന്നതെന്ന് മുത്തശ്ശി ചോദിക്കുമ്പോൾ ദേവ് മുത്തശ്ശിക്ക് പാറുവിനെ കാട്ടി കൊടുക്കുന്നു.
തുടർന്നുള്ള ഗാനരംഗത്തിൽ ദേവ്ദാസിന്റെയും പാറുവിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മനോഹരമായി തന്നെ ബർസാലി ആവിഷ്കരിച്ചിരിക്കുന്നു.
പാറുവും ദേവ്ദാസും വിവാഹിതരാകണമെന്ന് ആഗ്രഹിക്കുന്ന സുമിത്ര അതിനെ പറ്റി ഭർത്താവുമായി സംസാരിക്കുന്നു. അസൂയാലുവും അത്യാഗ്രഹിക്കുമായ കുമുദ് പാറുവും ദേവ്ദാസും തമ്മിൽ ഒന്നിക്കാതിരിക്കുവാൻ കൗസല്യയുടെ അടുത്ത് പരദൂഷണം പറയുന്നു പാറുവിന്റെ വിവാഹത്തെ പറ്റി സംസാരിക്കാൻ അവർ സുമിത്രയെ ക്ഷണിക്കുന്നു. എന്നാൽ അവിടെ വെച്ച് സുമിത്ര അപമാനിക്കപ്പെടുന്നു, ചെറുപ്പത്തിൽ തങ്ങളുടെ തോട്ടത്തിൽ നിന്നും മുന്തിരി മോഷ്ടിച്ചതുപോലെ പാറു വലുതാവുമ്പോൾ ദേവിനെ തങ്ങളിൽ നിന്നും മോഷ്ടിച്ചെടുക്കുവാൻ നോക്കുന്നു എന്ന് കൗസല്യ ദേഷ്യപ്പെടുന്നു.ദേവദാസും പാറുവും ചെറുപ്പത്തിലെ ഉള്ള കൂട്ടുകാരാണെന്നും ഒരാൾക്ക് മറ്റൊരാളെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല, അവരെ തമ്മിൽ പിരിക്കരുത് എന്നും സുമിത്ര അപേക്ഷിക്കുന്നു.
അപമാനിതയായ സുമിത്ര ഏഴു ദിവസത്തിനുള്ളിൽ ഇതിലും വലിയ കുടുംബത്തിലേക്ക് പാറുവിനെ വിവാഹം കഴിപ്പിച്ച് അയക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു. അടുത്തദിവസം രാത്രി പാറു ദേവിനെ കാണാൻ വീട്ടിൽ എത്തുകയും എല്ലാം ഉപേക്ഷിച്ച് ദേവിനോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നും അറിയിക്കുന്നു. തന്റെ അച്ഛൻ ഒരിക്കലും ഇതിന് അനുവദിക്കില്ല കുടുംബങ്ങൾ തമ്മിലുള്ളബന്ധത്തെ ഇത് കൂടുതൽ വഷളാക്കുകയുള്ളൂ എന്നും എന്നും ദേവ് പറയുന്നു.
രാത്രിയിൽ ദേവിന്റെ മുറിയിൽ പാറുവിനെ കാണുന്ന ദേവിന്റെ അച്ഛൻ അവളെയും അമ്മയെയും പറ്റി മോശമായി സംസാരിക്കുകയും അതിനെ തുടർന്ന് ദേവും അച്ഛനും തമ്മിൽ തെറ്റുന്നു.
ആകാശത്തിൽ പറക്കുന്ന പക്ഷിയും വെള്ളത്തിൽ ചലിക്കുന്ന മീനും തമ്മിൽ ഒരിക്കലും ബന്ധം സ്ഥാപിക്കുന്നതിന് തരമില്ല എന്ന് അച്ഛൻ പറയുമ്പോൾ ഭൂമിയിലെ മനുഷ്യനും ആകാശത്തിലെത്തിയവും തമ്മിൽ ബന്ധം ആകാമല്ലോ എന്ന് ദേവ് തിരിച്ചു വാദിക്കുന്നു.ദേഷ്യത്തോടെ ദേവദാസ് വീട് വിട്ടിറങ്ങുന്നു.
ഇതേസമയം പാറുവിന്റെ വീട്ടിൽ സുമിത്ര അവളോട് പറയുന്നു കുടുംബത്തിൻറെ മാനവും കൊണ്ടാണ് പാറു ദേവിന്റെ അടുത്തേക്ക് ഇറങ്ങിപ്പോയത് എന്നും എന്നിട്ട് ആ മര്യാദ നിനക്ക് തിരിച്ചു ലഭിച്ചുവോ എന്നും ചോദിക്കുന്നു.ദേവദാസ് വീട് വിട്ടിറങ്ങുമ്പോൾ പാറുവിനെയും കൊണ്ടാണോ അവൻ പോകുന്നത് എന്ന് നോക്കാമെന്നും സ്നേഹമാണോ കുടുംബത്തോടുള്ള അവന്റെ ഇഷ്ടമാണോ വലുത് എന്നുമുള്ള പരീക്ഷണമാണ് ഇവിടെ നടക്കുന്നത് എന്നും സുമിത്ര പാറുവിനോട് പറയുന്നു.കോപത്തോടെ വീട് വിട്ടിറർങ്ങുന്ന ദേവ് കുതിരവണ്ടിയിൽ പാഞ്ഞു പോകുമ്പോൾ അവനു പുറകെ ഓടി വീട്ടുപടിക്കൽ പാറു നിന്നു.
"പാറു, ആ രാത്രിയിൽ ഒന്നും ആലോചിക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു, തുലാസിന്റെ തട്ടിൽ എന്നതുപോലെ ഞാൻ ആടിയുലയുകയായിരുന്നു.നിന്നെ സന്തോഷിപ്പിക്കുന്നതിനായി ഞാൻ അച്ഛനെ വേദനിപ്പിക്കുന്നത് നീ ആഗ്രഹിക്കുന്നുണ്ടാവില്ല എന്ന് എനിക്കറിയാം.എന്തിനാണ് നദി സമുദ്രത്തിലേക്ക് ഒഴുകുന്നതെന്നും സൂര്യകാന്തി പൂ എപ്പോഴും സൂര്യനെ തന്നെ നോക്കിയിരിക്കുന്നത് എന്നുമുള്ളചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനായി അലയുന്നതിന് പകരം എന്തുകൊണ്ട് ചോദ്യങ്ങൾ വിട്ടുകളഞ്ഞു കൂടാ ?
നമ്മൾ തമ്മിൽ ഉണ്ടായിരുന്നത് വെറും കുട്ടിക്കളി മാത്രമാണ് അത് പ്രണയം ആയിരുന്നില്ല. ഇന്നുമുതൽ നീ എനിക്ക് അയൽപക്കത്തിലെ ആ പെൺകുട്ടിയും ഞാൻ നിന്നെ സുഹൃത്തും മാത്രമാണ്. "
തൻ്റെ പെണ്ണുകാണൽ ചടങ്ങിന് മുമ്പായി നിറകണ്ണുകളോടെയാണ് ദേവിന്റെ ഈ കത്ത് പാറു വായിക്കുന്നത്.
അഗ്നിയിൽ അമരുന്ന ആ കത്തിൽ നിന്നും സ്ക്രീനിൽ എത്തുന്നത് മദ്യ ലഹരിയിൽ ഉന്മാദിക്കുന്ന ചുനി ബാബുവിന്റെ വീട്ടിൽ സങ്കടപ്പെട്ടിരിക്കുന്ന ദേവാണ്.എന്തുകൊണ്ടാണ് ഉറങ്ങാതെ നിന്നും എൻറെ വീട്ടിൽ നീ അപരിചിതൻ ഒന്നുമല്ലല്ലോ എന്നും ചൊല്ലി ബാബു ദേവിനോട് ചോദിക്കുന്നു.ഉറക്കം വരാത്തത് കൊണ്ടാണ് എന്ന് ദേവ് പറയുമ്പോൾ ഇതാ മദ്യപിക്കു എന്ന് പറഞ്ഞു കൊണ്ട് ചുനി ബാബു ദേവിന് നേരെ മദ്യകുപ്പി നീട്ടുന്നുണ്ട്, ഞാൻ മദ്യപിക്കില്ല എന്ന് താങ്കൾക്ക് അറിഞ്ഞുകൂടേ എന്ന് അല്പം ദേഷ്യത്തോടെ ദേവ്ദാസ് ചോദിക്കുന്നു.
" ജീവിതം സന്തോഷിക്കാനുള്ളതാണ് എന്തിനാണ് ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത്, വീട്ടിലേതു പോലെ തോന്നാഞ്ഞിട്ടോ ?"
"'ഏയ് അതൊന്നുമല്ല "
"വീട്ടുകാരുമായി വഴക്കിട്ടോ ?"
"ഇല്ല"
"പിന്നെ മുറിവേറ്റ ഹൃദയത്തെ തലോടുകയാണോ?"
ദേവ് സങ്കടത്തോടെ ചുനി ബാബുവിനെ നോക്കുന്നു.
ചുനി ബാബു ദേവിനെ ആശ്വസിപ്പിക്കുവാൻ വല്ലതും പറയുന്നു.
"നിങ്ങൾക്ക് ഒരു വിഷമവും വന്നിട്ടില്ലേ ?" ദേവ് ചോദിച്ചു.
"അതു കൊള്ളാലോ, എല്ലാവർക്കും സങ്കടവും വിഷമവും വരുന്നതല്ലേ ?
നിനക്കൊരു കാര്യം അറിയാമോ എൻറെ കുടുംബത്തിൽ ആരൊക്കെ ഉണ്ടെന്ന്,ഞാനും എൻറെ സമ്പാദ്യവും മാത്രം. അതുകൊണ്ട് ഞാൻ സംഗീതത്തെ ദത്തെടുത്തു. തുമ്രി എൻറെ മകളായും ദദ്ര എൻറെ മകനായും മാറി.
എല്ലാ വേദനയും വിട്ട് കളഞ്ഞ് അങ്ങ് പോണം "
"എവിടേക്ക് "
" എവിടേക്ക് വേണമെങ്കിലും "
" എല്ലാ രാത്രിയിലും നിങ്ങൾ എവിടേക്കാണ് പോകുന്നത് ?"
ദേവിന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞു വീണ കണ്ണുനീർത്തുള്ളി കൈക്കുമ്പിളിൽ പിടിച്ചുകൊണ്ട് ചുനി ബാബു പറഞ്ഞു.
" കൊലുസുകൾ കിലുങ്ങുന്നിടത്തേക്ക്..."
രാത്രിയുടെ ഇരുട്ടിൽ ദീപാലങ്കാരങ്ങൾ അണിഞ്ഞ് അതി സുന്ദരിയായി ഒരുങ്ങിയ സ്ഥലത്തേക്ക് ദേവദാസിനെ ചുനി ബാബു കൂട്ടിക്കൊണ്ടുപോയി.
അതീവ സൗന്ദര്യത്തിന്റെ സുഗന്ധം വീശിക്കൊണ്ട് നനഞ്ഞ മുടിയിഴകൾ കണ്ണാടി തുണ്ടുകൾ പൊട്ടിച്ചു കൊണ്ട് ചന്ദ്രമുഖി എത്തുന്നു.
" നിന്റ കണ്ണാടിക്ക് പോലും എന്റെ മുഖം കാണുവാൻ സാധിക്കുന്നില്ല. നിന്റെ നഷ്ടത്തിൽ ഖേദിക്കുന്നു. "ദേവ് പറഞ്ഞു.
"എല്ലാ സങ്കടങ്ങളും സന്തോഷത്തിന്റെ മുന്നോടിയാണ്, എല്ലാ നഷ്ടങ്ങളും നേട്ടത്തിന്റെ മുന്നോടിയും. "
ചന്ദ്രമുഖിയുടെ മറുപടിയിൽ ചുനി ബാബു ആഹ്ലാദം അറിയിക്കുന്നു. ചന്ദ്രമുഖിക്ക് കണ്ണു കിട്ടാതിരിക്കാൻ കണ്മഷി നൽകി തോഴി പോകുമ്പോൾ ദേവ്ദാസ് ചിരിക്കുന്നു.
"ഈ തെരുവിലെ എല്ലാ സ്ത്രീകളും തങ്ങളെ തന്നെ ശ്രദ്ധിക്കുവാൻ അണിഞ്ഞൊരുങ്ങുമ്പോൾ ഒരാൾ കണ്ണ് കിട്ടാതിരിക്കുവാൻ ശ്രമിക്കുന്നു."
" നിന്റെ കാഴ്ചയുടെ സംസാരം എന്റെ ഹൃദയം കവർന്നു , ഞാൻ കല്ലായി കരുതിയത് എന്നിലേക്ക് ജീവൻ പകരുന്നു."
ചന്ദ്രമുഖിയുടെ നൃത്ത സദസ്സിൽ വെച്ച് ദേവ്ദാസ് വികാരഭരിതനാവുകയും താൻ പാറുവിന് അങ്ങനെയൊരു കത്ത് എഴുതിയത് തെറ്റായിപ്പോയി, പാറുവിന്റെ അടുത്ത് എത്തണം എന്ന് പറഞ്ഞ് അവിടെ നിന്ന് പോകുവാൻ നോക്കുന്നു. തന്റെ നൃത്തത്തിന് ഇടയിൽ നിന്നും ഇറങ്ങി പോകുന്നത് നല്ല സ്വഭാവമല്ല എന്ന് ചന്ദ്രമുഖി പറക്കുമ്പോൾ മദ്യപന്മാരുടെ മുമ്പിൽ നൃത്തം വെക്കുന്നത് നാണക്കേടാണെന്ന് ദേവദാസ് പറയുന്നു.
"നീ ഒരു സ്ത്രീയാണ് , നീ നിന്നെ തിരിച്ചറിക്കുക ചന്ദ്രമുഖി, സ്ത്രീ അമ്മ, സഹോദരി, ഭാര്യ, സുഹൃത്ത് ആവാം. അവൾ ഇതൊന്നുമല്ലെങ്കിൽ പിന്നെ വേശ്യയാവാം, നിനക്ക് മറ്റെന്തെങ്കിലുമായിക്കൂടേ ചന്ദ്രമുഖി ?
നമ്മൾ ഒരുമിച്ചുള്ള സമയത്തിന്റെ കാശ് ഇതാ എടുത്തോളൂ." ഇത്രയും പറഞ്ഞ് ദേവ്ദാസ് നടന്നകലുന്നു.
"ദേ ഞാൻ ആര് ഇവിടെ വേണമെന്ന് ആഗ്രഹിച്ചുവോ അവൻ പോയി , നീയിത് എവിടെ ലയിച്ച് നിക്കുകയാണ് ?"
ചുനി ബാബു ചോദിച്ചു.
" ആ കണ്ണുകളിൽ ഇത്രയും വേദനയോ ?" ചന്ദ്രമുഖി നടന്ന് അകലുന്ന ദേവദാസിനെ നോക്കി പറഞ്ഞു.
"മറ്റുള്ളവരുടെ കണ്ണിലെ വേദന നിന്നെ ആശ്ചര്യപ്പെടുത്തി തുടങ്ങിയോ ?"
"അതെന്താ ദേവദാസികൾക്ക് ഹൃദയമില്ലേ , അവർക്ക് പ്രണയിക്കാനുള്ള അധികാരം ഇല്ലേ ചുനി ബാബു ?"
"തീർച്ചയായും ഉണ്ട് , എവിടെ ഹൃദയമുണ്ടോ അവിടെ പ്രണയവും ഉണ്ടാകും."
" എനിക്കൊരു സഹായം ചെയ്തു തരാമോ ?"
" പറയൂ ."
" ഒരൊറ്റ തവണ കൂടി അദ്ദേഹത്തെ ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു വരാമോ ?"
"ഞാൻ ഉറപ്പു പറയില്ല എന്നാലും ശ്രമിച്ചു നോക്കാം. നിനക്ക് വേണ്ടി മാത്രം."
പാറുവിന്റെ വിവാഹ ഒരുക്കങ്ങൾക്ക് ഇടയിലേക്ക് ദേവ്ദാസ് എത്തുന്നു. കൊച്ചു നാളിലേത് പോലെ നിഷ്കളങ്കമായി അവൻ ചോദിച്ചു.
" കാക്കി മാ, പാറു ഇല്ലേ ?"
വിവാഹ ഘോഷയാത്ര എത്താറായി , നിനക്ക് അവളെ കാണാം എന്ന് പറഞ്ഞ് സുമിത്ര നടന്ന് പോക്കുന്നു.
നവ വധുവായി അണിഞ്ഞൊരുങ്ങിയ പാറുവിനോട് ദേവ്ദാസ് താൻ തിരിയത്തി പാറു എന്ന് പറയുമ്പോൾ എന്തിനെന്ന് പാറു തിരിച്ച് ചോദിക്കുന്നു.
"ഞാൻ എപ്പോഴും നിനക്ക് വേണ്ടി തിരിച്ചു വരും."
"വിവാഹഘോഷയാത്രഎന്റെ വീട്ടു പഠിക്കൽ എത്തി നിൽക്കുമ്പോഴോ? "
"ഇപ്പോഴും സമയമുണ്ട് പാറു, ഞാൻ എന്റെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കാം.ഞാൻ അവരോട് പറയാം..."
" നിന്റെ വീട്ടുകാർ, എനിക്ക് വീട്ടുകാരില്ലേ ? നിൻറെ കുടുംബത്തിന് അഭിമാനം ഉണ്ട് എൻറെ കുടുംബത്തിന് ഇല്ലേ ? നിങ്ങളുടെ അച്ഛൻ വലിയ ജമീന്താർ, ആണ് എന്റെ അച്ഛൻ ഒന്നുമല്ലേ ? ഞങ്ങൾ എത്ര പാവപ്പെട്ടവർ ആണെങ്കിലും ആരെയും ഇതുവരെ ചതിച്ചിട്ടില്ല. "
"ഞാൻ നിന്നെ വഞ്ചിച്ചതല്ല പാറു. "
"പിന്നെ എന്തിനാണ് എന്നെ നീ വിട്ടിട്ട് പോയത് , ആ കത്ത് എന്തായിരുന്നു ?"
"പാറു നിനക്ക് നന്നായിട്ട് അറിയില്ലേ നിന്റെ ദൈവം ഒരു കാര്യവും ആലോചിക്കാതെ ചെയ്യില്ല എന്ന്, പക്ഷേ ആ കത്ത് എന്റെ ഒരു നിഷ്കളങ്കതകൊണ്ട് "
"നിഷ്കളങ്കൻ ! എങ്ങനെ ദേവ് ? ഒരു ഇഷ്ടത്തിൽ നീ എനിക്ക് ആ വള തന്നു, നിൻറെ ഇഷ്ടത്തിന് നീ ഒരു കത്തെഴുതി എന്നോട് പ്രേമം ഇല്ല എന്ന് പറഞ്ഞു ! നിഷ്കളങ്കൻ ? ഇനി ഒരു ഇഷ്ടത്തിന് പാറു എന്നും. "
ഘോഷയാത്ര വീട്ടുപടിക്കൽ എത്തി നിൽക്കുന്നു.
" ദേവ്, നമുക്ക് പിരിയാനുള്ള സമയമായി."
"ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല. "
"അതുകൊണ്ട് എന്താ മാറാൻ പോകുന്നത്. എനിക്ക് സമ്മതമാണ് ?"
"ഞാൻ എല്ലാവരുടെയും അടുത്തു പോയി പറയും... "
"ഞാൻ രാത്രി രണ്ടുമണിക്ക് നിന്റെ മുറിയിൽ ഒറ്റയ്ക്ക് നിന്നെ കാണുവാനായി എത്തി എന്ന് അല്ലേ , നിനക്കെന്നെ മോശക്കാരി ആക്കണം അല്ലേ ?"
"ഞാൻ നിന്നെ മോശക്കാരി ആക്കാനോ ,നിനക്ക് എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ തോന്നി ?ഇനി ഒരിക്കൽ കൂടി നീ അങ്ങനെ പറഞ്ഞാൽ..."
"നീ എന്ത് ചെയ്യും ? എന്നെ തല്ലുമോ? ചെറുപ്പം തൊട്ടേ നീ നിന്റെ അധികാരം എന്റെ മേൽ കാട്ടുന്നുണ്ട്. അതേ അധികാരം ഞാൻ ചോദിച്ചപ്പോൾ നീ മുഖം തിരിച്ചു കളയുന്നു ? "
"മതി.. മതി പാറു, ഇത്തരം പൊള്ളത്തരം നല്ലതല്ല."
"എന്തുകൊണ്ട് ഞാൻ വ്യർഥയായിക്കൂട്ടാ ?നിന്റെ പക്കൽ എന്താണ് ദേവ് ഉള്ളത് സൗന്ദര്യം, സമ്പത്ത്?
എൻറെ പക്കൽ ഗുണങ്ങളുണ്ട് സൗന്ദര്യമുണ്ട് പിന്നെ ഈ രാത്രി കൂടി കഴിഞ്ഞാൽ ഞാനും പണക്കാരിയാണ്. ഇനിമുതൽ ഞാൻ നിനക്ക് തുല്യമല്ല നിന്നെക്കാൾ മുകളിലാണ്. ഇനി ആളുകൾ നിന്നെ ജമീന്താർ എന്ന് വിളിച്ചാൽ, ഞാൻ പ്രഭു എന്ന് വിളിയിൽ അഭിമാനം കണ്ടെത്തും."
" ഇത്ര മിഥ്യയോ ? ഇത്രയും മായ ചന്ദ്രനു പോലുമില്ല"
"എങ്ങനെ ഉണ്ടാകും ആ ചന്ദ്രന് ഭയം അല്ലേ ?"
പാറുവിന്റെ കൈയ്യിൽ നിന്നും ആടയാഭരണം വാങ്ങിച്ചെടുത്ത് ദേവ്ദാസ് പാറുവിന്റെ നെറ്റിയിൽ അടിക്കുന്നു.
"നീ എന്താ ദേവ് ചെയ്തത് ?"
രക്തം പൊടിഞ്ഞ മുറിവിൽ നിന്നും ദേവ്ദാസ് പാറുവിന്റെ നെറ്റിയിൽ സിന്ദൂരംരേഖ ചാർത്തി.
ഹൃദയം നുറുങ്ങുന്ന വേദനയോടെ ദേവ്ദാസ് പാറുവിന്റെ കൈ പിടിച്ചുകൊണ്ട് മണ്ഡപത്തിലേക്ക് നയിക്കുന്നു.
വിവാഹ ശേഷം പാറു ആദ്യം അനുഗ്രഹം വാങ്ങിക്കാൻ എത്തുന്നത് ദേവദാസിനരികെയാണ്, തന്റെ എല്ലാ സ്നേഹവും ചുംബനമാക്കി കൈകൾ നെറ്റിയിൽ വെച്ച് ദേവ്ദാസ് പാറുവിന് നൽകുന്നു. മുത്തശ്ശി തന്റെ പെണ്ണിനായി നൽകിയ വളയും അവിടെ വെച്ച് ദേവദാസ് പാറുവിനെ അണിയിക്കുന്നു.
എല്ലാവരോടും യാത്ര പറഞ്ഞ് പാറു ഭർത്തൃഗ്രഹത്തിലേക്ക് മടങ്ങുമ്പോൾ ഇത്രയും കാലം താൻ അണയാതെ സൂക്ഷിച്ച ആ വിളക്കും കൂടെ കൊണ്ടുപോകുന്നുണ്ട്.ഹൃദയം നുറുങ്ങുന്ന വേദനയിൽ പാറുവിനെ യാത്ര അയക്കുമ്പോൾ അവളുടെ പല്ലക്ക് തോളിലേന്തി ദേവ്ദാസ് മുന്നിൽ നടന്നു.
ഒടുവിൽ പിരിയുമ്പോൾ അവസാന നിമിഷത്തിൽ പാറു തന്റെ വിളക്ക് പല്ലക്കിന് പുറത്തേക്ക് നീട്ടി ദേവദാസിനോട് യാത്ര പറഞ്ഞു.
ഒടുവിൽ എല്ലാ വേദനയും ഉള്ളിൽ വെച്ച് തൻറെ മുറിയിൽ കയറി എല്ലാം വാരിവലിച്ചിട്ട് ദേവദാസ് കത്തിക്കുന്നു. വാതിൽ തുറക്കാനായി എല്ലാവരും വിളിച്ചു പറഞ്ഞു കരയുമ്പോൾ ഞാൻ ആദ്യമേ പറഞ്ഞതാണ് ദേവദാസിനെയും പാറുവിനെയും തമ്മിൽ പിരിക്കരുത് എന്ന് കുമുദ് കള്ളക്കരച്ചിൽ നടത്തുന്നു.
ഇതെല്ലാം അയൽവീട്ടിൽ നിന്ന് കണ്ടു കൊണ്ട് നിൽക്കുന്ന സുമിത്ര വിളിച്ചു പറയുന്നു എൻറെ മകളുടെ വിവാഹം കഴിഞ്ഞു നിന്റെ അഭിമാന സ്തംഭമായ പുത്രൻ ഇതാ അവിടെ ചിത ഒരുക്കുന്നു. ഒരിക്കൽ ഈ നാടകത്തിൻറെ ഭാഗമായി താനും മകളും നൃത്തം വച്ചപ്പോൾ ഇനി അടുത്ത ഭാഗത്തിൽ കൗസല്യയും കുടുംബവും നൃത്തം വയ്ക്കും സമയം എല്ലാത്തിനും അവസരം ഒരുക്കും.








































.png)
Comments