വായനാനുഭൂതി : മുച്ചീട്ടുകളിക്കാരന്റെ മകളും ചില ഗഡാഗഡിയൻ നോവലുകളും

ആണുങ്ങൾ കക്കുകയോ, പിടിച്ചു പറിക്കുകയോ തീവെട്ടിക്കൊള്ള നടത്തുകയോ ഒക്കെ ചെയ്യുന്നതിൽ തെറെറാന്നുമില്ല. കലാപ്രവർത്തനങ്ങൾ! എന്നാൽ, പെണ്ണുങ്ങൾ അതു ചെയ്യുന്നത്.... എന്തോ; മണ്ടൻമുത്തപായ്ക്കു സുഖമായി തോന്നിയില്ല. വ്യസനവും പരിഭവവും കലർന്ന മട്ടിൽ മണ്ടൻമുത്തപാ അങ്ങനെ നിന്നു.
സൈനബ വാഴക്കുലയുമായി നനഞ്ഞൊലിച്ചു കരയിൽ കയറി. ഇങ്ങനെ ഒരാൾ കരയിൽ നില്ക്കുന്ന വിവരം അവൾ അറിഞ്ഞില്ല. മണ്ടൻ മുത്തപായെ കണ്ടപ്പോൾ... നേന്ത്രക്കുല താനേ താഴെ വീണു. അവളുടെ മുഖം ചുവന്നു; ഉടനെ തന്നെ വിളറിവെളുക്കുകയും ചെയ്തു‌. തലമുടിയിൽ നിന്നും മറ്റും വെള്ളം ഒലിപ്പിച്ചുകൊണ്ടു തീർത്താൽ തീരാത്ത വലിയ കുറ്റബോധത്തോടെ അവൾ തല കുനിച്ച് മണ്ടൻമൂത്തപായുടെ തിരുമുമ്പിൽ നിന്നു.

'സൈനബാ!' മണ്ടൻമൂത്തപാ പതുക്കെ വിളിച്ചു. ആ വിളിയിൽ സ്നേഹവും വേദനയും പരിഭവവും മററും കലർന്നിട്ടുണ്ടായിരുന്നു എന്നാണു ചരിത്രം.

'ഓ!' എന്ന് സൈനബ പതുക്കെ വിളി കേട്ടു.

'നീ ഇച്ചെയ്‌തതു നല്ലതാണോ?'

'ഹല്ല.'

'ഞ്ഞി ങ്ങനെ ചെയ്യുവോ?'

'ഹില്ല.'

'പോയി വേകം തലേക്ക തൊകർത്തി മുണ്ടും കുപ്പായവും മാറ്റ്. പനി പിടിക്കും!'

സൈനബ ഏത്തക്കുല എടുക്കാതെ വീട്ടിലേക്കോടിപ്പോയി. മണ്ടൻ മൂത്തപായാണു കുല എടുത്തു കൊണ്ടുപോയി കൊടുത്തത്. സൈനബ യ്ക്കു വീട്ടിൽവച്ച് ഒരു കച്ചവടമുണ്ട്. പൂട്ട്, അപ്പം, കടല പുഴുങ്ങിയത്, പരിപ്പു വട, പഴം, ആനവാരി രാമൻനായർ, പൊൻകുരിശു തോമാ, മണ്ടൻ മുത്തപാ,എട്ടുകാലി മമ്മൂഞ്ഞ് മുതൽപേരാണു പറ്റുപടി.

ഇത്രയും ചരിത്രം മണ്ടൻ മുത്തപാ സമ്മതിക്കുന്നുണ്ട്. പിന്നെ സൈനബ സൂക്ഷിച്ചു വച്ചിരുന്ന ഇടിയപ്പവും പഴവും ചായയും കഴിച്ചു. സൈനബയും മണ്ടൻമുത്തപായും തമ്മിൽ ഇഷ്‌ടമായിരുന്നോ എന്ന ചോദ്യത്തിന് സൈനബ മറുപടിയൊന്നും പറഞ്ഞില്ല. മൂത്തപാ 'മണ്ട' നൊന്നും അല്ലെന്നു മാത്രമാണ് അവൾക്ക് പറയാനുള്ള ന്യായം. പിന്നെ :

'അത് ശുമ്മാ ബാപ്പയും മറ്റും പറേണതാ!'


സുൽത്താന്റെ കഥകളിലെ സാധാരണക്കാരന്റെ പ്രണയംവല്ലാത്തൊരു അനുഭൂതി തന്നെയാണ്. സാധാരണക്കാരന്റെ ജീവിതവും വികാരങ്ങളുമെല്ലാം ഹൃദയത്തിൽ അങ്ങനെ ആഴ്ന്ന് കിടക്കും. 
സുൽത്താൻ്റെ കഥകളിലെ പ്രണയം എത്രമേൽ ലളിതവും സുന്ദരവുമാണ്.
അതിൻറെ മൊഞ്ച് അങ്ങനൊന്നും പൊയ് പോവൂല്ല.
🤌🫶
മുച്ചീട്ടുകളിക്കാരന്റെ മകൾ 

Comments

Top Stories