വായനാനുഭൂതി : അന്ധകാരനഴി

E. Santhosh Kumar : Andhakaranazhi ( Island of Lost Shadows)2015 




ശിവൻ, ശ്രീനിവാസൻ എന്നീ രണ്ട് മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ആഖ്യാനം നീങ്ങുന്നത്. ശിവൻ ഒരു യഥാർത്ഥ വിപ്ലവകാരിയാണ്, തൻ്റെ ആദർശങ്ങൾക്കായി വിജയത്തിൻ്റെ പാതയിൽ നിൽക്കുന്നതെന്തും ഇല്ലാതാക്കാൻ മടിക്കാത്ത ഒരാൾ. അവൻ നിലനിൽക്കുന്നത് തന്നെ അവൻ്റെ ഉള്ളിലെരിക്കുന്ന തീ കൊണ്ടാണ് ഒരിക്കലും ഭൗതിക ആശയങ്ങളോ വസ്തുക്കളോ കൊണ്ടല്ല. വിപ്ലവത്തിൻ്റെ ചുവന്ന പുഷ്പം വിരിയുന്നതിനായ് മാത്രം അവൻ സ്നേഹവും മൃദുവായ വികാരങ്ങളും സുഖങ്ങളും വിശ്വാസങ്ങളും ഒഴിവാക്കുന്നു. മറുവശത്ത്, ശ്രീനിവാസൻ ഒരു സൗമ്യനും, പോരാടുന്ന കവിയും അതിലുമുപരി കഷ്ടപ്പെടുന്ന ഒരു ഭർത്താവുമാണ്. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നതാണ് അവൻ്റെ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം. ഈ ദൈനംദിന തിരക്കിൽ, കവിതയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം കണ്ടെത്തുന്നു, സ്വയം എഴുതി ഉണ്ടാക്കുന്ന കവിതകളിൽ അവൻ ആനന്ദം കണ്ടെത്തുന്നു അത് മറ്റുള്ളവരെ വായിച്ചു കേൾപ്പിക്കുമ്പോൾ അവൻ അതിയായി സന്തോഷിക്കുന്നു. അത് ഒടുവിൽ അവനെ വിപ്ലവകാരികൾക്കിടയിൽ എത്തിക്കുന്നു. ഇതേ സമയം ശിവൻ  വേട്ടയാടപ്പെട്ടുന്ന ഒരുവനാണ്, അവൻ ഒരു വിവാദ കൊലപാതകത്തിൻ്റെ പേരിൽ നിയമത്തിൽ നിന്ന് ഒളിച്ചോടുകയാണ്.




 സഖാവിനോടുള്ള അന്ധമായ ബഹുമാനത്തിൽ ശ്രീനിവാസൻ സ്വന്തം വീട്ടിൽ ശിവന് അഭയം നൽകുന്നു. ശിവനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം, അയാൾ എവിടെ പോയാലും അയാൾക്ക് ചുറ്റുമുള്ളവർ അപകടത്തിൽ ആകും എന്നതാണ്. പിന്നീട് ശ്രീനിവാസൻ പോലീസിന്റെ പിടിയിലാവുകയും പിന്നീടൊരു അറിവും ഇല്ലാതെയാകുന്നു. ശിവൻ ഒളിവിൽ പോകുന്നു. നമ്മുടെ പ്രിയപ്പെട്ട പഴയ കവി ഓർമ്മയുടെ ഒരു തുള്ളിയായി മാറുമ്പോൾ ശിവൻ ഒരു ഫ്യൂഡൽ പ്രഭുവായി രൂപാന്തരപ്പെടുന്നു. രചയിതാവ് ഈ രണ്ട് കഥാപാത്രങ്ങളെയും  നോക്കിക്കാണുന്നതു തന്നെ ക്രൂരമായ തമാശയാണ്!


ആദർശവീരനും തൊഴിലാളിവർഗ്ഗത്തിൻറെ ക്ഷേമത്തിലുമായി ജന്മിത്വത്തെ വേരോട് പിഴുതെറിയുന്നത് ആവേശഭരിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത വിപ്ലവകാരി ആയ ശിവൻ പിന്നീട് കരടിയച്ചായന്റെ തുരുത്തിലെത്തുമ്പോൾചോരച്ചുവയ്ക്കുന്ന കാട്ടിറച്ചിയുടെ രുചി പോലെ അധികാര ഭാവം ശിവനെ മത്തു പിടിപ്പിക്കുന്നുണ്ട്. വിപ്ലവ പോരാളിയായ കരടി അച്ചായന്റെ വിസ്മരിക്കപ്പെട്ട കുറിപ്പുകളിൽ നിന്നും തെല്ലും വ്യത്യസ്തമല്ലാത്ത ജീവിതത്തിലേക്ക് ശിവനും നടന്നു കയറുകയാണ്. അക്രമവും ക്രൂരവും അഹന്തയും ശിവനിലേക്ക് സന്നിവേശിക്കുന്നു.



അച്ഛൻ വാങ്ങി വരാമെന്നു പറഞ്ഞു പോയ പമ്പരവും കാത്തിരിക്കുന്ന ഒന്നാം ക്ലാസുകാരൻ ശശി മാറാ രോഗിയായി മാറുന്നതും, പിന്നീട് പ്രീഡിഗ്രി കാലത്ത് അസുഖത്തെ തുടർന്ന് ഇംഗ്ലീഷ് പരീക്ഷയോട് അടിയറവ് വെക്കേണ്ടി വന്നതും, തയ്യിൽ ജോലി അഭ്യസിക്കുകയും തൻ്റെ അച്ഛൻ്റെ തിരോധാനത്തിന് കാരണഭൂതന്മാരായ നേതാക്കന്മാരുടെ കൊടി തോരണങ്ങൾ തയ്ച്ച് നൽകേണ്ടി വന്നതും, തീർത്തും ദുർബലമെങ്കിലും പ്രതികാരത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ചുകൊണ്ട് കത്രികയും കയ്യിലേന്തി തൻ്റെ അച്ഛനെ തീർത്ത പോലീസുകാരന്റെ മുന്നിലേക്ക് നടന്നു നീങ്ങിയപ്പോൾ അസുഖം മൂർച്ഛിച്ച് നിസ്സാരനായി താഴെവീണ് മടങ്ങിപ്പോയപ്പോഴും , തൻറെ ഉള്ളിലും കവിയുടെ തുടിപ്പുകൾ നാമ്പിട്ടിരുന്നുവെന്ന് അമ്മയായ ശകുന്തളയോട് പറഞ്ഞപ്പോഴും ശ്രീനിവാസൻ കാലയവനികയിൽ നിന്നും നീതിക്കായി തേക്കുകയായിരുന്നു എന്ന് നമുക്ക് തോന്നും.



സന്തോഷ്‌കുമാറിൻ്റെ കഥപറച്ചിലിലെ വൈദഗ്‌ധ്യം ഈ കഥാപാത്രങ്ങളെ രൂപാന്തരപ്പെടുത്തുന്ന രീതിയിൽ അത്ഭുതപ്പെടാനേ എനിക്ക് കഴിയൂ. മാംസവും രക്തവുമുള്ള വ്യക്തിയിൽ നിന്ന് വെറുമൊരു ഓർമ്മയിലേക്കുള്ള ശ്രീനിവാസൻ്റെ മാറ്റം വേഗമേറിയതും എന്നാൽ സൂക്ഷ്മവുമാണ്. കുടുംബത്തിൻ്റെ ഭാരം താങ്ങാൻ പാടുപെടുന്ന അവൻ്റെ തകർന്ന ഭാര്യ ശകുന്തളയുടെ മനസ്സിലൂടെ മാത്രമേ നാം അവനെക്കുറിച്ച് വീണ്ടും ചിന്തിക്കുകയുള്ളൂ. മറുവശത്ത് ശിവൻ്റെ പരിവർത്തനം മന്ദഗതിയിലാണെങ്കിലും ക്രൂരമാണ്. അത് അക്രമാസക്തമാണ്. എന്നിരുന്നാലും, വിപ്ലവാത്മകമായ ആദർശങ്ങളോടും വിശ്വാസങ്ങളോടും ഉള്ള നിരാശയുടെ ക്രമീകരണവും ഒടുവിൽ കഥാപാത്രം അതെല്ലാം ഉപേക്ഷിച്ച് എങ്ങനെ പോകുന്നു എന്നതും വളരെ വേറിട്ടതാക്കുന്നു.




എഴുപതുകളുടെ തുടക്കത്തിലെ കേരളത്തിൻ്റെ വളരെ വ്യക്തമായ ഒരു രേഖാചിത്രം കൂടിയാണിത്.
അയ്യക്കരുവും, ചിത്രഭാനുവും,കമ്പനം ലാസറും, രമണിയും, ഭാസ്ക്കരകുറുപ്പും, പങ്കജാക്ഷനും,തേപ്പനും, മേരിപെണ്ണും, പാപ്പായിയും, മൂസയും, സമുവൽ അമ്പൂക്കനും, അയ്യപ്പനും, അച്ചുവും എന്നും മായാത്ത ബിംബങ്ങളായി നിലനിൽക്കുന്നു. 




''സഖാവിനെന്താ പണി?'' ചെറുപ്പക്കാരൻ ചോദിച്ചു.

"റിപ്പെയറാണ്. ഒരു കണക്കിന് വൈദ്യമെന്നും പറയാം.'' ജെ പതിയെ ചിരിച്ചു. "കാലത്തെയാണു ചികിത്സിക്കുന്നതെന്നു മാത്രം. ശരിക്കു പറഞ്ഞാൽ, കാലകല്‌പ ചികിത്സ!''

അയാൾ കൂടുതൽ വിശദീകരിക്കുകയോ ചെറുപ്പക്കാർ അതിനായി ആവശ്യപ്പെടുകയോ ചെയ്‌തില്ല.

''എന്നാലും സഖാവ് ജെ ഇല്ലാതെ... ഞങ്ങളു തനിച്ച്...''.

''അവിടെയെത്തിച്ചിട്ടു മടങ്ങിയാൽ കുഴപ്പമില്ലായിരുന്നു...''

''ഞാൻ പറഞ്ഞില്ലേ, ഒന്നുകൊണ്ടും പേടിക്കണ്ട. കരടിയച്ചാച്ചന്റെ ആൾ ക്കാരാന്നു പറഞ്ഞാല് തോണിക്കാരൻ കൊണ്ടു വിടും.''

അവരെ അവിടെ നിർത്തിയതിനു ശേഷം ജെ സാവധാനം തിരിഞ്ഞു നടന്നു.

ഇടയ്ക്കിടെ ടോർച്ചു തെളിച്ചുകൊണ്ട് അയാൾ ഇരുട്ടിനെ വകഞ്ഞു മാറ്റുന്നുണ്ടാ യിരുന്നു. രണ്ടു സന്ദർശകരും അയാൾ നടന്നുപോകുന്നതു നോക്കി നിന്നു. രാത്രിയുടെ അഴിമുഖത്തേക്ക് പഴയൊരു പായ്ക്കപ്പൽപോലെ സഞ്ചരിക്കുകയാണ് അയാളെന്ന് അവർക്കപ്പോൾ തോന്നി.

ഒരല്പം ദൂരത്തെത്തിയപ്പോൾ അയാൾ തിരിഞ്ഞ് തൻ്റെ ഇടതുകൈയു യർത്തി അവരെ അവസാനമായി അഭിവാദ്യം ചെയ്‌തു.
_ അയാളുടെ കൈപ്പടം മുറിഞ്ഞുപോയിരുന്നു. വിരലുകളില്ലാത്ത ആ വലിയ ശൂന്യതയ്ക്കു നേരെ നോക്കി നില്ക്കുമ്പോൾ അജ്ഞാതമായൊരു ഭീതി അവരെ ഇരുളുപോലെ വന്നു മൂടി.

പുല്ലാനിയിൽ നിന്നും ആരംഭിച്ച് പോത്തിൻ തലകൾ തൂക്കിയ തുരുത്തിലെ കരടിയച്ചായൻ്റെ മാളികയിലെ ഭിത്തിയിൽ നിന്നും ട്രങ്ക്പെട്ടിയിലെ കുറിപ്പുകളെ കാർന്നുത്തിന്നുന്ന കൂറകളോടൊപ്പം സഞ്ചരിച്ച് ശവത്തിന്റെ ബോധമണ്ഡലങ്ങളിലൂടെ കടന്നുചെന്ന് കാലാവർത്തനമായി അന്ധകാരനഴിയിലേക്ക് യാത്ര ചെയ്തു വീണ്ടും കഥ തുടരുന്നു.

It's not the beginning 
It's not the end
It's just a twisted loop!


"വസന്തത്തിന്റെ അമ്പേറ്റു മുറിഞ്ഞ
സൂര്യനെപ്പോലെ 
ഒരു 
കൊന്നമരം."

മുക്തിപഥത്തിൽ നിന്നും കാലകല്പത്തിലേ
ക്കുള്ള ദൂരം : അന്ധകാരനഴി




E Santhosh Kumar is one of the leading contemporary Malayalam writers. He has won numerous awards, including that of Kerala Sahithya Academy, Andhakaranazhi, published in 2012 and recipient of 2012 Kerala Sahitya Akademy award for best novel, is considered as one of his best. E. Santhosh Kumar was born in 1969 in Pattikkadu, Kerala. He studied in Government High School, Pattikkadu, Sree Kerala Varma College, Thrissur and St. Thomas College, Thrissur. He works with National Insurance Company. His contributions has largely been in novel and short story. Galapagos, which was later published as a collection, was his first published short story. He won his first Kerala Sahitya Akademy award in 2006 for "Chavukali", a collection of short stories. This was followed up with an award for the best children's novel "Kakkara desathe urumbukal" instituted by Kerala State Children's literature Institute in 2011. In 2012, he won the prestigious Kerala Sahitya Akademy award for best novel for Andhakaranazhi.





Comments

Top Stories