മറുതമാമൻ

കൂട്ടിക്കൊടുപ്പും കുനിഞ്ഞിരിക്കലും അലങ്കാരമായി കൊണ്ടു നടക്കുന്ന അഭിമാനിയായ പുത്തൻ പണക്കാരൻ്റെ കഥ അത് വല്ലാത്തൊരു കഥയാണ്.

വൈദീക ശ്രേണിയിലെ പട്ടക്കാരൻ ദൈവത്തിൻ്റെ പ്രതിപുരുഷനാകുന്നതിന് പകരം കാമാതുരമായ പൈശാചികതയുടെ കാര്യവാഹകനായി കുടുംബങ്ങളിൾ വ്യവഹരിക്കുമ്പോൾ പൈശാചിക ബന്ധനത്തിന് കുരിശും കൊന്തയുമായി ചേലാകർമത്തിന് വിശ്വാസികൾ മുന്നോട്ടിറങ്ങുന്ന ഗതികേടിലേക്ക് തള്ളിവിടുന്ന ചില ഇടനില മൂടുതാങ്ങി മൂരാച്ചി മാമന്മാരുണ്ട്.

കുടുംബത്തിൽ കയറി പോക്രിത്തരം കാണിച്ചവനോട് തലമുതിർന്ന വൃദ്ധപിതാവിൻ്റെ കണ്ണിരിനു മുമ്പിൽ കോപം അടക്കി പിടിച്ചിട്ടും രണ്ടു പതിറ്റാണ്ടിൻ്റെ മാനസികാഘാതവും ഒറ്റപ്പെടുത്തലും കുത്തുവാക്കുകളും കേട്ട് കനത്ത് കല്ലായി മാറിയിട്ടും അതിനേയും തരിപ്പണമാക്കാൻ കൂടത്തിൻ്റെ അടിയുമായി ഈ മാമന്മാർ വന്നടുക്കും.
പെങ്ങളെ ദ്രോഹിച്ചവനോട് കലിതുള്ളിയവൻ കാലാന്തരത്തിൽ കള്ള പാതിരിയുടെ ശിഷ്യത്ത്വം സ്വീകരിച്ച് ദൈവദാസനാവാനായി ശുഭ്രവസ്ത്രമണിഞ്ഞത് വെറും ദൈവികത ആണത്രേ.

ആഘോഷങ്ങൾ പെരുമ്പറ കൊട്ടട്ടെ,
വെള്ളപൂശലുകൾ കെങ്കേമമാകട്ടെ, പുത്തൻ പണക്കാരൻ പുന്നാര മാമന്മാർ കുനിഞ്ഞു നിൽക്കട്ടെ, 
കൂട്ടിക്കൊടുപ്പിന് 
സ്തുതിഗീതികൾ ഉണരട്ടെ..

കുരിശും പ്രാർത്ഥനയും പുറന്തോടാക്കിയ കാമപ്രഹേളികയുടെ വിസർജ മൂർത്തവുമായി വന്ന ഈ അന്തിക്രിസ്തുവിൻ്റെ ചെകിള പൊളികുമാറ് കീറുകീറി , ഹസ്തത്തിൽ ദംഷ്ട്ര പ്രയോഗത്തിൻ്റെ അശുദ്ധ രക്തവും വാർത്ത് ഒഴുകി ഓടി ഒളിച്ച ഈ ദുരാത്മാവിനെ വീണ്ടും ശുഭ്ര വസ്ത്രത്തിൻ്റെ ഉടയാടകളണിഞ്ഞ് പുണ്യ പരമാത്മാവായി അണിയിച്ചൊരുക്കി എഴുന്നള്ളിച്ച് ആഘോഷിക്കുന്ന പുത്തൻ കോമരങ്ങളുടെ ഉളുപ്പില്ലായ്മാക്ക് ഒപ്പീസ് ചൊല്ലി നിർത്തുന്നു..

Comments

Top Stories