സിനിമാനുഭൂതി : O.Baby

ഇടുക്കിയിലെ ഒരു അതിർത്തി ഗ്രാമം, അവിടെ ഏകദേശം 500 ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന എസ്റ്റേറ്റ്. അവിടത്തെ പ്രധാനിയായ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ അധീനതയിലാണ് ഈ എസ്റ്റേറ്റ്. ഏകദേശം 100ലധികം പണിക്കാർ അവിടെ ജോലിക്കായി ഉണ്ട്. ഇതിനെല്ലാം മേൽനോട്ടം വഹിച്ചു നോക്കി നടത്തുന്നത് ബേബിയാണ്. പണിക്കാർക്ക് ഒരു മാനേജർ പോലെയാണ് ബേബി എങ്കിലും തലമുറകളായി ആ എസ്റ്റേറ്റിലെ ജോലിക്കാർ ആയതിനാൽ പാരമ്പര്യമായി കിട്ടിയ ഒരു അടിയാള ഭാവം മുതലാളിയോട് അയാളിൽ ഉണ്ടായിരുന്നു. 
അപ്പൻ്റെ അടിയാള ഭാവത്തോട് പലപ്പോഴായി എതിർപ്പ് പ്രകടിപ്പിക്കുന്ന മകൻ ബേസിലിലൂടെയും കഥ ഒഴുകി പോകുന്നു. അതിസമ്പന്ന ക്രിസ്ത്യൻ കുടുംബത്തിലെ ചേരുവകളെല്ലാം കൂടുന്നതിനോടൊപ്പം ഏല കൃഷി തൊഴിലാളികളുടെ ജീവിത സാഹചര്യത്തിലൂടെയും കോടമഞ്ഞിൻ്റെ തണുപ്പും കാടിൻ്റെ ഇരുട്ടും  ചെകുത്താൻ മലയുടെ പച്ചപ്പുമായി ഹൃദമാവുന്നുണ്ട് സിനിമ. 

ഒരു തെറ്റിദ്ധാരണയുടെ പേരിൽ ബേബിയും മുതലാളിയും തമ്മിലുള്ള ബന്ധം വഷളാവുന്നുണ്ട്.
പാപ്പി വല്യപ്പച്ചന്റെ ആവശ്യം ബേബിയെ ധരിപ്പിക്കുമ്പോൾ വിധേയത്വവും ഭയപ്പാടും സങ്കടവും നിറഞ്ഞ് ബേബിയുടെ ചങ്ക് പൊടിയുന്നുണ്ട്.
തൻ്റെ പ്രണയത്തെ പറ്റി ചേച്ചി മെറിനോട് പറയുന്ന രംഗം എത്ര മനോഹരമായാണ് എടുത്ത് വെചിരിക്കുന്നത്. 

പഴഞ്ചൻ പ്രമേയത്തെ തികച്ചും പുതിയതും വ്യത്യസ്തവുമായി തന്നെ വരച്ചു വെക്കുന്നുണ്ട് രഞ്ജൻ പ്രമോദ്.

സ്റ്റാൻലി, ജോമോൻ, സുജ, ബേസിൽ, മിനി, മെറിൻ, കുട്ടച്ചൻ, വെള്ളയാൻ എല്ലാത്തിനുമപ്പുറം ബേബി നമ്മുടെ കുറച്ചധികം ഇഷ്ടം പിടിച്ചു പറ്റും.
"What's going on in here is crime. Not all engagements ends in marriage."
And what Mini said had happend. 
The courage Merin acquired to speak her mind is the soul of the movie.
How? That's the lives around and these lives makes the film even beautiful.

It has to be celebrated for the strong statements and the way its been treated in the film. A strong portrayal against caste supremacy, unduly vain and false pride.

O.Baby...
Oh Baby♥️

Comments

Top Stories