പ്രണയത്തിൻ്റെ പോരാളികൾ





ആരെ കണ്ടാലും അവരോട് പ്രണയം തോന്നുന്നവരെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ?ഒരുപക്ഷേ നിങ്ങടെ കൂട്ടത്തിൽ തന്നെയുണ്ടാവും അങ്ങനെ ചിലർ.
മനസ്സിൽ ഏറ്റവും അധികം സ്നേഹം കൊണ്ടുനടക്കുകയും അത് യാതൊരു പക്ഷഭേദവും ഇല്ലാതെ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആവശ്യാനുസരണം വിളമ്പിക്കൊടുക്കുവാൻ വലിയ മനസ്സ് കാണിക്കുന്ന അത്തരം ചിലരുണ്ട്. പ്രണയം തുളുമ്പുന്ന ഹൃദയവുമായി അവർ കാത്തിരിക്കുകയാണ്. റേഷൻകടയിലെ മണ്ണെണ്ണയും വാങ്ങി തിരിച്ചു വരുമ്പോൾ ക്യൂവിൽ നിൽക്കുന്ന കുട്ടിക്കും, എന്നും ബസ്റ്റോപ്പിൽ കാണുന്നവൾക്കും, അറിയാതെ തന്നെ ഒന്നു നോക്കിപ്പോയ ജൂനിയർ പെൺകൊച്ചിനോടും, സ്റ്റഡി അബ്രോഡിലെ റിസപ്ഷനിസ്റ്റിനോടും, വഴിമാറി വന്ന ആ റോങ്ങ് നമ്പറിനോടും, അറിയാതെ ഒന്നു പേര് ചോദിച്ചുപോയ ആ സീനിയർ ചേച്ചിയോടും, ക്രെഡിറ്റ് കാർഡ് വേണോ എന്ന് ചോദിച്ചു വിളിക്കുന്ന ആ ശബ്ദമാധുര്യത്തിനും അല്പം പോലും വേർതിരിവ് കാണിക്കാതെ സ്നേഹം പങ്കിട്ടു കൊടുക്കുന്നവരുണ്ട്.
ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും അഭേദ്യമായ സ്നേഹം വെച്ച് പുലർത്തുന്ന ഇത്തരം മാണിക്യങ്ങളാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെ തന്നെ തീരുമാനിക്കുന്നത്. 
കളിയാക്കലുകൾക്കും വിയർപ്പുമുട്ടലുകൾക്കും വേട്ടയാടലുകളിക്കും ഭീഷണികൾക്കും ചിലപ്പോഴൊക്കെ ദേഹോപദ്രവങ്ങൾക്കിടയിലും തളർന്നു പോകാതെ നിഷ്കളങ്കമായ ആ സ്നേഹത്തെ ഉയർത്തിപ്പിടിക്കുവാൻ ചങ്കുറപ്പോടെ അവർ മുന്നിട്ടു നിൽക്കുന്നുണ്ട്.

പ്രണയത്തിൻ്റെ പോരാളികളാണവർ. 
അവരെ നിങ്ങൾക്ക് തല്ലാം,കൊല്ലാം.... പക്ഷേ, തോൽപ്പിക്കാൻ മാത്രമാവില്ല..!


.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Nb: കോഴി🐔, അയ്നാണ്😏

Comments

Top Stories