വായനാനുഭൂതി : മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
വലിയ ഒരു ഇടവേളക്ക് ശേഷമാണ് ഒരു പുസ്തകം വായിച്ച് തീർക്കുന്നത്.
ലോക വിപ്ലവനേതാക്കന്മാർ മാന്തളിരിൻ്റെ മണ്ണിൽ വേരുറപ്പിക്കുമ്പോൾ യാഥാർത്ഥ്യവും രാഷ്ട്രീയവും തിരിച്ചറിവുകളും മനസ്സിൽ അടിയുറപ്പിച്ച് പോകുന്നു.
"ജീവിതത്തെക്കുറിച്ച് വല്യപ്പച്ചന് ഇപ്പോൾ എന്തു തോന്നുന്നു..."
ആ രാത്രി ഇരുട്ടിനെ നോക്കിക്കിടക്കുമ്പോൾ ഞാൻ ചോദിച്ചു.
" മോശമല്ലാത്ത ഒരു സ്വപ്നം!" കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വല്യപ്പച്ചൻ പറഞ്ഞു: "അതിൽ സങ്കടങ്ങളുണ്ടായിരുന്നു. വേദനകൾ ഉണ്ടായിരുന്നു. പകപോക്കലുകൾ ഉണ്ടായിരുന്നു. ചതികൾ ഉണ്ടായിരുന്നു. ഒറ്റിക്കൊടുപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ ഒക്കെ അധികം സന്തോഷങ്ങൾ ഉണ്ടായിരുന്നു. സുഖങ്ങൾ ഉണ്ടായിരുന്നു. ശരികൾ ഉണ്ടായിക്കുന്നു. ആദരവുകളും സ്നേഹങ്ങളും ഉണ്ടാ യിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് മനസ്‌താപപ്പെടാൻ ഒന്നുമില്ല. ഒരു സാധാരണ മനുഷ്യൻ്റെ എല്ലാ കുറവുകളോടെയും മോശമല്ലാത്ത ഒരു സ്വപ്നം കണ്ടു തീർത്തതുപോലെ."
ഇത്തിരിനേരത്തേക്ക് ഞങ്ങളിരുവരും മൗനത്തിലായി.
"ഇപ്പോൾ വല്യപ്പച്ചനു പേടിയുണ്ടോ..?” പിന്നെ ഞാൻ ചോദിച്ചു. “എന്തിന്..?” “മരിക്കാൻ..!”
"ജീവിതം മുഴുവൻ കിഴക്കൻ സഭകളുടെ വിശ്വാസ പാരമ്പര്യത്തിൽ അടിയുറച്ച് നിന്നിട്ടുള്ള ഒരാൾക്ക് മരണം ഭയപ്പെടേണ്ട ഒരു കടമ്പയേ അല്ല. നമുക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ്. പ്രത്യക്ഷത്തിലായിരിക്കുന്നവരും മറഞ്ഞിരിക്കുന്നവരും എന്നുമാത്രം. മരണം എന്നാൽ നമുക്ക് ശൂന്യ തയല്ല. ഇരുട്ടുമല്ല. നിശ്ശബ്ദതയുമല്ല. മരണം നമുക്ക് ഉണർവ്വിൻ്റെ മറ്റൊരിടം തന്നെയാണ്. അതുകൊണ്ടുതന്നെ നിൻ്റെ ഓർമ്മകൾ നിൻ്റേതു മാത്രമല്ല.നിൻ്റെ സ്വപ്നങ്ങൾ നിന്റേത് മാത്രമല്ല. നിൻ്റെ കഴിവുകളും നിന്റേത് മാത്രമല്ല. നീ പിന്നിലാക്കിപ്പോന്ന അനേകം പൂർവ്വികരെ നീ അതിൽ വഹിക്കുന്നുണ്ട്. നീ നമ്മുടെ ഞായറാഴ്ച കുർബാനകൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും ഒരേപോലെ വന്നു പങ്കെടുക്കുന്ന ദൈവികാരാധനയാണത്. നീ ആലോചിച്ചു നോക്കൂ.നീ കിഴക്കോട്ട് തിരിഞ്ഞു നിന്ന് പ്രാർഥിക്കുമ്പോൾ പിന്നിലെ ആൾക്കൂട്ടത്തിനിടയിൽ നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ മുഴുവനും ഉണ്ടെന്ന് നിൻറെ അമ്മയും നിൻ്റെ ചാച്ചനും നമ്മുടെ വലിയമ്മച്ചിമാരും ബന്ധുക്കളും ചർച്ചക്കാരും എല്ലാവരും. അതൊരു മഹത്തായ വിശ്വാസമാണ് അതെനിക്ക് മരണത്തെ മുഖാമുഖം നോക്കാൻ ബലം നൽകുന്നു."
ചില ചോദ്യങ്ങൾക്കും ചിന്തകൾക്കുമുള്ള മനോഹരമറുപടികളുമായ്
"മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ"
#beniyamin #malayalamnovel #malayalamreaders
#manthalirile20communist


.png)


Comments