സന്മനസ്സും പൂവമ്പഴവും
Statutory Warning : തീട്ട വിചാരം
ഈസ്റ്ററിന്റെ അന്ന് രാവിലത്തെ ചായ കുടിയിൽ അപ്പവും ബീഫും അവസാനം ഒരു പൂവമ്പഴവും കഴിക്കുന്നതിനിടയിലാണ് ചാവിയമ്മക്ക് അടിവയറ്റിൽ ഒരു മുട്ടല്. ഓടിപ്പിടിച്ച് കാര്യം സാധിച്ചു തിരിച്ചു വന്നതിനു ശേഷം മേശപ്പുറത്തിരുന്ന സുന്ദരി പൂവൻപഴത്തെ നോക്കി ചാവിയമ്മ പറഞ്ഞു.
"നല്ല പൂവൻ പഴം പോലത്തെ സുന്ദരി അപ്പി, നല്ല വെളള കളറും.. ഒട്ടും മണോല്ല! "
തികച്ചും സന്തോഷത്തോടും ആഹ്ലാദത്തോടും തുള്ളിച്ചാടി ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ച് ഒരു പൂവമ്പഴവും കൂടെ കയ്യിലെടുത്ത് ബാക്കി പറഞ്ഞു.
"മനസ്സിൽ നന്മയുള്ളവൻ്റെ, ദുഷിച്ച ചിന്തകളില്ലാത്തവൻ്റെ ശൗച്യത്തിനു പോലും സുഗന്ധമായിരിക്കും."
ഏതോ കാലത്ത് ഏതോ ഒരു പുരോഹിതൻ പ്രസംഗത്തിനിടെ പ്രതിപാദിച്ച വാചകങ്ങൾ ആണെന്നാണ് ചാവിയമ്മ വാശി പറയുന്നത്.
ങാ..
എല്ലാവർക്കും നല്ല മനസ്സുണ്ടാകട്ടെ...
എല്ലാവർക്കും പൂവമ്പഴം പോലത്തെ അപ്പി പോകട്ടെ..



.png)
Comments