തിരുമുറിവും റിപ്പോർട്ടും
കുറച്ച് നാളുകളായി വലത്തേ കൈയ്യിലെ കുഞ്ഞുവിരലിൽ ചെറിയൊരു മുഴയുമായിട്ടാണ് അമ്മ നടന്നിരുന്നത്. കാര്യം വലിയ ഉപദ്രവകാരിയല്ലെന്ന് പലരും പറഞ്ഞെങ്കിലും ജോലി ചെയ്യുമ്പോൾ തട്ടിയും തടഞ്ഞും വേദനിക്കുന്നതുകൊണ്ടും യാത്ര ചെയ്യുമ്പോൾ കൈ മുറുക്കി പിടിച്ച് വണ്ടിയിൽ ഇരിക്കാൻ പറ്റാത്തതുകൊണ്ടും കഴിഞ്ഞ ദിവസം അതങ്ങ് കീറി കളഞ്ഞു. കോതമംഗലത്തെ പേരുകേട്ട ആശുപത്രിയിലാണ് ചെന്നത്. ഓപ്പറേഷന്റെ സമയത്ത് സ്റ്റെറിലൈസ് ചെയ്ത തുണി രണ്ടെണ്ണം എടുത്തത് ഉപയോഗിച്ചത് കൂടുതലാണെന്ന് പറഞ്ഞ് ജൂനിയർ നേഴ്സുമാരെ തന്റെ മുന്നിൽവെച്ച് സീനിയർ സിസ്റ്റർ കർശനമായി ശകാരിച്ചെന്ന കാര്യം വീട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു ചിരിച്ചു.
ഓപ്പറേഷൻ കഴിഞ്ഞ് പോരുന്ന സമയത്ത് എല്ലാവരും ചോദിക്കുന്ന ചോദ്യം ചോദിച്ചു.
"കുഴപ്പമൊന്നുമില്ലല്ലോ...?"
പ്രശ്നമൊന്നുമില്ല. സംഭവം ബയോപ്സിക്ക് അയച്ചിട്ടുണ്ട് എന്നും പറഞ്ഞ് തിരിച്ച് വന്നു.
ദേ ഇന്ന് റിസൾട്ട് വന്നു. എല്ലാം ഓക്കേ.
എന്നാലും ഒരു സംശയം, വലത്തേ കൈയ്യിലെ ആ തീരുമുറിവ് റിപ്പോർട്ടിൽ ഇടത്തേ കൈയ്യിലേക്ക് മാറിയത് എങ്ങനെയാ.?
🤔🤔
(ഇതൊക്കെ നിസ്സാരകാര്യമല്ലേ, സീരിയസ് ആക്കാനുണ്ടോ?..
ഏയ്
നിസ്സാരം തന്നെയാ, വയറ്റിൽ കത്രിക ഒന്നും വെച്ച് മറന്നില്ലല്ലോ.
😶😶😶)



.png)
Comments