Uncultured Dirty Fellows..!

പഴയകാല ജീവിതത്തെ വിസ്മരിച്ച് സ്വയം പരിഷ്കാരി ചമയുന്ന പുത്തൻ പണക്കാരുടെ കോപ്രായത്തെ കണ്ടു നിൽക്കുന്നത് രസകരമാണ്. സ്വയം പൊങ്ങലിന്റെ അങ്ങേ അറ്റത്തു നിന്നു കൊണ്ട് മറ്റുള്ളവരോട് അവർ വെച്ചു പുലർത്തുന്ന പുച്ഛമനോഭാവം എത്ര അപഹാസ്യകരമാണ്.
മസ്തിഷ്കജ്വരം എന്നതുപോലെ മനസ്സിനെ ബാധിക്കുന്ന അതികഠിനമായ ജ്വരം ഇത്തരക്കാരിൽ പ്രകടമാണ്.


പ്ലാവിലയിൽ കഞ്ഞി കോരിക്കുടിച്ചിരുന്നവർക്ക് ഫോർക്കും സ്പൂണും ഇല്ലാതെ ഭക്ഷണം കഴിക്കുന്നവരെല്ലാം uncultured dirty fellowട ആയി മാറി. മലയാളത്തിൽ ഘോര ഘോരം പ്രസംഗിച്ചു നടന്നവരുടെ മക്കൾ മലയാളം സംസാരിക്കുന്നത് ഇന്ന് അവർക്ക് നാണക്കേടായി മാറി. എന്റെ മക്കൾ ഫ്രഞ്ചാണ് പഠിക്കുന്നത് മലയാളം പഠിക്കുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല എന്ന് നീട്ടി ഗീർവാണമടിക്കുന്നു.


ആരെ കണ്ടാലും അവർക്കെല്ലാം അകമഴിഞ്ഞു ഇത്തരക്കാർ നൽകുന്ന ഒന്നുണ്ട്‌... ഉപദേശം...
ഡിഗ്രി കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ കഷ്ടപ്പെടുന്ന ബിരുധധാരികളെ കൈയ്യിൽ കിട്ടിയാൽ ഇത്തരക്കാർ വെറുതെ വിടാറില്ല.
നാട്ടിൽ നിന്നട്ടൊന്നും കാര്യമില്ല, നമ്മുടെ നാടേ  കൊള്ളില്ല , വിദേശത്ത്  പോണം അവിടുത്തെ ലൈഫ് സ്റ്റൈൽ ഒക്കെ ആസ്വദിക്കണം... Think Big... Enjoy and get cultured.


ഇത് നമ്മുടെ നാടല്ലേ.. എത്രയൊക്കെ കഷ്ടപ്പെട്ടിട്ടാണേലും നമ്മുടെ നാട്ടിൽ നിക്കണത് തന്നെയല്ലേ നല്ലത് എന്നെങ്ങാനും നമ്മൾ പറഞ്ഞാൽ അവർ സമ്മതിച്ചു തരില്ല...

പറഞ്ഞിട്ടൊന്നും കാര്യമില്ലന്നേ സ്വന്തം മണ്ണിന്റെ മണം അവർക്ക് അലർജിയാ..

മുണ്ടു മുറുക്കി ഉടുത്തവൻ പെട്ടെന്ന് പാന്റിൽ കയറിയതിന്റെ പരിഷ്കാരമാ. വെളിച്ചെണ്ണ തേച്ച് മിനുക്കിയ മുടിയിൽ നിന്നും വർണ്ണനിറങ്ങൾ മിനുക്കിയ straighten ചെയ്ത മുടിയിലേക്കുള്ള ദൂരം സൃഷ്ടിച്ച മാറ്റങ്ങൾചെറുതല്ല.
മനസ്സുകൾ തമ്മിൽ അതിർവരമ്പുകൾ കെട്ടിപ്പൊക്കി സ്വയം സൃഷ്ടിച്ച മണിമാളികയുടെ പതിനഞ്ചാം നിലയിൽ നിന്നു നോക്കുമ്പോൾ കാലമിത്രയും കൂടെ നിന്നവരുടെ പൊക്കം കുറഞ്ഞെന്നു തോന്നിയേക്കാം.

നാളിതുവരെയും ഒത്തുകൂടിയിരുന്ന കൊച്ചു വീടിന്റെ നിറം മുഷിഞ്ഞതായി മാറും..
മുഷിഞ്ഞ വീട്ടിൽ നിന്ന് ജീവിക്കാൻ പോരിടുന്നവരുടെ പോരാട്ടത്തിനോട് നീരസം തോന്നും..

പോരാളികളെ പുച്ഛിക്കുന്നവരേ എനിക്കു നിങ്ങളോട് കട്ടപുച്ഛം മാത്രം.

( കുറച്ചുനാൾ മുന്നേ എഴുതി കുറിച്ചത് ).

Comments

Top Stories