ടേസ്റ്റ് മേക്കേഴ്സ് ഉപയോഗം കുറക്കാം, ഒരു മീഡിയ ആക്ഷൻ പ്ലാൻ
ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഭക്ഷണ രീതിയിൽ ഇടം പിടിച്ചവരാണ് മയണൈസും സോസുകളും. വിഭവങ്ങളെ രുചികരമാക്കി നാവിനെ സ്വാധീനിച്ച് വീണ്ടും വീണ്ടും തങ്ങളെ തേടിയെത്താൻ തലച്ചോറിനെ പ്രേരിപ്പിക്കുകയാണ് അവർ.
ചൈനീസ് വിഭവങ്ങളെ ഏറ്റെടുത്ത മലയാളികൾക്കിടയിലേക്ക് അറേബ്യൻ വിഭവങ്ങൾ കടന്നുവന്നപ്പോൾ പുതുതലമുറക്ക് പുത്തൻ ഭക്ഷണ ശൈലി തന്നെയാണ് കൈവന്നത്.
വിഭവങ്ങൾ ഏതു നാട്ടിലേത് ആണെങ്കിലും അത് ശുദ്ധമായതും ആരോഗ്യകരമായതും ആയിരിക്കണം. നാവിൽ രസമുകുളങ്ങൾ തരിക്കുമ്പോൾ ആരോഗ്യം വകവെക്കാതെ രാസവസ്തുക്കൾ ഭക്ഷണമെന്ന പേരിൽ നാം അകത്താക്കുന്നു.
ഷവർമ്മയും, അൽഫാമും, ബ്രോസ്റ്റഡ് ചിക്കനും അകത്താക്കുമ്പോൾ സോസും മയോണൈസും കൂടെപ്പോരും. പ്രിസർവേറ്റീവ്സും രാസവസ്തുക്കളും അടങ്ങിയ ഇവയുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
13 മുതൽ 45 വയസ്സ് വരെയുള്ളവരാണ് ഈ ഭക്ഷണരീതി പിന്തുടരുന്നവരിൽ ഭൂരിപക്ഷവും. ഹോസ്റ്റൽ ജീവിതം നയിക്കുന്ന ജീവനക്കാരും സ്കൂൾ കോളേജ് വിദ്യാർഥികളും ഇവയെ ധാരാളമായി ആശ്രയിക്കുന്നു.
ഇവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം നവമാധ്യമങ്ങളാണ്. അവരെ ബോധവാന്മരാക്കുന്നതിന് നവമാധ്യമം ഉപയോഗിക്കാം.
ഭക്ഷണത്തെ വാതിൽപടിയിൽ എത്തിക്കുന്ന ആപ്പുകൾ അവരെ നോട്ടിഫിക്കേഷൻ അയച്ച് മാടി വിളിക്കുന്നതുപോലെ, ഇത്തരം ടേസ്റ്റ് ബസ്റ്ററുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുകൾ, അവയുടെ ദൂഷ്യവശങ്ങൾ എല്ലാം ചെറിയ ഇൻഫോഗ്രാഫിക്കൽ വീഡിയോസായി സൃഷ്ടിച്ച് അവരിലേക്ക് എത്തിക്കണം.
ഭക്ഷ്യസുരക്ഷാ ആരോഗ്യം എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ അഭിപ്രായവും വിലയിരത്തലും നിർദ്ദേശവും അതിൽ ഉൾപ്പെടുത്താം.
നല്ല ഭക്ഷണക്രമവും ഭക്ഷണ ശൈലിയും സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യപരമായ ജീവിതത്തിന് ചിട്ടയായ വ്യായാമവും ശീലമാക്കുവാൻ പ്രോത്സാഹനം നൽകണം.


.png)


Comments