നീയല്ല ഞാനല്ല നമ്മൾ

നിരന്തരമായി എഴുതി പരിശീലിക്കുവാൻ സാധിക്കാതെ ഇരുന്നപ്പോഴും പലപ്പോഴെങ്കിലും എഴുതി കുറിക്കുന്ന ശീലം തുടർന്നുകൊണ്ടിരുന്ന ഞാൻ എന്ത് എഴുതണമെന്ന് ചിന്തിച്ചു. എന്തെങ്കിലുമൊക്കെ അങ്ങ് എഴുതാന്നേ അങ്ങനെ മനസ്സിൽ തന്നത്താൻ സംസാരിക്കുന്ന ശബ്ദ കോലാഹലങ്ങൾ തന്നെ കുത്തിക്കുറിക്കാൻ തീരുമാനിച്ചു. അല്ലാ ഇതൊക്കെ ചുമ്മാ ഒന്ന് എഴുതി നോക്കാന്നേ ഓരോ സെക്കന്റിലും സ്വയം സംസാരിക്കുന്നത് എത്ര ബോറൻ രീതിയിലാണ് എന്ന് പിന്നീട് വായിക്കുമ്പോൾ മനസ്സിലാകൂലോ...? 
ങാ ... ഇനി മനസിലായിലെങ്കിൽ അത് വേറെ ലെവൽ സൈദ്ധാന്തിക ചിന്തയാണെന്ന്  ചുമ്മാ അങ്ങ് തട്ടിവിടാന്നേ. എന്തായാലും ഒറ്റക്കിരിക്കുമ്പോൾ സംസാരിക്കാൻ ആരൂലാന്നുള്ള ആ തോന്നലങ്ങ് മാറി കിട്ടൂല്ലോ ...

"ഡാ ഊളേ നീ എന്തൊക്കെയാണ് ഈ കിടന്ന് പറയണത്.നിന്റെ തലക്ക് വല്ല സൂക്കേടും ഇണ്ടോ?"
ആഹാ സ്വയം ഇരുന്ന് സംസാരിക്കാന്ന് വിചാരിച്ചപ്പോ നീ എനിക്കിട്ട് ഇങ്ങോട്ട് ഡൈലോഗ് അടിക്കണോ ?
ഹൈ... നീയല്ലല്ലോ ഞാൻ തന്നെയല്ലേ ഇത് ,
എന്നാലും എന്നോട് ഞാൻ പറയണതുപോലെയല്ലല്ലോ ഇത്.
ഞാൻ പറയാനുള്ളത് നീ കേൾക്കണം...
ചെ... ഛെ 
ഞാൻ പറയണത് ഞാൻ കേൾക്കും ...
ഞാൻ തന്നെ കേൾക്കും .

"ആ നീ എന്ത് കോപ്പെങ്കിലും ചെയ്യ് "

നീയോ..?

"ആ സോറി..സോറി നീയല്ല ഞാൻ "

ആ ഇപ്പൊ ഓക്കെ .

"അല്ല ഇങ്ങനെയൊക്കെ എഴുതിക്കൂട്ടി വെച്ചാൽ നീ കഞ്ചാവാണെന്ന് നാട്ടുക്കാര് പറയില്ലേ.."

നീയും ഞാനുമല്ല നമ്മൾ .... ആ നമ്മൾ .

പിന്നെ നാട്ടുകാരല്ലേ അവര് ചുമ്മാ പറയട്ടേന്നേ
അവർക്ക് ഇത് മാത്രമല്ലേ അറിയൂ. നമുക്ക് ചൊറിയുന്നിടത്ത് കേറി മാന്തി രസിക്കാന്നേ.

"ഹും... പറയട്ടെ പറയട്ടെ പണ്ട് മുടിയൊന്ന് നീട്ടി വളർത്തിയപ്പോൾ ഇതേ സൂക്കേടും ആയിട്ട് വന്നവന്മാരല്ലേ. അവര് പറയട്ടെ . "
അല്ലെങ്കിലും ഈ അക്ഷരങ്ങളുടെ ലഹരിക്കു മീതെ വേറൊന്നും വരില്ലന്നേ...
അതറിയാത്തവർ വെറുതേ ഇരുന്ന് ചൊറിയട്ടെ.


Comments

Top Stories