അർധരാത്രിയിലെ പിരമിഡ് പര്യടനം
ബ്സ്സ്.. ബ്സ്സ്...
തരിപ്പുണ്ടാക്കുന്ന ആ ശബ്ദം കേട്ട് അലോസരത്തോടെ രാത്രിയിലെ ഉറക്കത്തിൽ നിന്നും ഞാൻ കണ്ണുതുറന്ന് ചുറ്റും നോക്കി.പതിഞ്ഞ സ്വരത്തിലുള്ള മുക്കലും മൂളലുകളും മുറുമുറുപ്പുകളും ഉയരുന്നു.
രാത്രിയിൽ ഇരുട്ടിന്റെ ഘനം ആ ശബ്ദങ്ങളെ കൂടുതൽ ഭയചകിതമാക്കുന്നുണ്ടോ?
വലതു വശത്തെ കട്ടിലിൽ ഈജിപ്റ്റ്യൻ മമ്മികളെ പോലെ കാലുമുതൽ തലവര മൂടിപുതച്ച് കിടക്കുന്ന ചേട്ടൻ, അതാ മമ്മിയുടെ മുഖത്ത് നിന്ന് ഒരു പ്രഭാവലയം ഉയരുന്നു. അതെ, കിരുകിരുത്ത ആ ശബ്ദത്തിന്റെ ഉത്‌ഭവം അവിടന്നു തന്നെ.
പുല്ല് ...
പാതിരാത്രി ഫോണിൽ കിടന്ന് അടക്കം പറഞ്ഞ് കൊഞ്ചിക്കുഴയുവാണ് ക്ണാപ്പൻ.
അങ്ങനെ എട്ട് വർഷങ്ങൾക്കും ഒരായിരം കോലാഹലങ്ങൾക്കും ശേഷം ഫോണിൽ കൊഞ്ചിക്കുഴഞ്ഞവർ ഇപ്പോ ദേ വീട്ടിൽ ഇരുന്ന് കൊഞ്ചിക്കുഴയണ്ട്.
"ഹാപ്പിലി മാരീഡ് ! "
വാൽകഷ്ണം :-
സ്മാർട്ട് ഫോണിൽ നൈറ്റ് മോഡ് ഒക്കെ വരുന്നതിന് മുമ്പേ മാന്വൽ നൈറ്റ് മോഡ് സാദാ ഫോണിൽ സെറ്റ് ചെയ്ത വലിയ പുള്ളിയാ ചേട്ടൻ.
മൊബൈലിന്റെ പേര് പോലെ അന്നേ ഹൈടെക്കാ ഹൈടെക്ക്,
X-റേ ഫിലിം + cello tape = പാവങ്ങളുടെ നൈറ്റ് മോഡ്.
ഇത്രേം ബുദ്ധിയുള്ളവൻ എഞ്ചിനിയർതന്നെ ആയി.
ആത്മാർഥ പ്രണയം നിങ്ങളെ പലതും പഠിപ്പിക്കും. ചിലേപ്പോഴെക്കെ ഇങ്ങനെ ചിലത് കണ്ടുപിടിപ്പിക്കുക കൂടി ചെയ്യും.
Comments