റഷ്യചരിതം വ്ലാദിമപർവ്വം
8-3-2022
കഴിഞ്ഞ മാസം 24ാം തിയതി മുതൽ ലോകം മുഴുവൻ റഷ്യൻ യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ്. വ്ലാദിമിർ പുട്ടിൻ എന്ന ലോക നേതാവിന്റെ മനുഷ്യത്ത്വ രഹിതമായ നീക്കം എന്ന് ലോകം വിധിയെഴുതപ്പെടുമ്പോൾ റഷ്യൻ ചരിത്രത്തിലെ അതിശക്തമാരുടെ പട്ടികയിലേക്ക് തന്റെ സ്ഥാനം ഉയർത്തുകയാണ് പുട്ടിൻ.
ഒരിക്കൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനെ അത്ര എളുപ്പത്തിൽ കൈവിട്ടു കളയുവാൻ റഷ്യക്ക് മനസ്സില്ലായിരുന്നു. മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചോര കുടിക്കുന്ന അമേരിക്ക എന്ന ചെന്നായയുടെ സ്വഭാവ രീതി വീണ്ടും തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശക്തി ഞങ്ങളാവണമെന്ന് വാശിപിടിക്കുന്ന അമേരിക്കക്ക് എന്നും റഷ്യ തലവേദനയാണ്.റഷ്യയുടെ പ്രൗഢി വീണ്ടെടുക്കാനായി ജീവിതം സമർപ്പിച്ച കർക്കശക്കാരനായ പുടിൻ എന്നും അവർക്ക് വെല്ലുവിളിയാണ്. NATO യിൽ യുക്രൈൻ അംഗത്വം എടുത്താൽ പ്രതിസന്ധിയിലാവുന്നത് റഷ്യയുടെ സുരക്ഷയാണ്.ശത്രുതാ മനോഭാവമുള്ളവർ രാജ്യത്തെ വളയംവെച്ച് വരുന്നത് അത്രമേൽ നിസ്സാരമായി നോക്കി നിൽക്കാൻ പുട്ടിന് കഴിയില്ല. യുദ്ധമുഖത്ത് പുത്തൻ തന്ത്രങ്ങളുമായി പുട്ടിൻ തുടരുന്നു.
യൂറോപ്പിലെ പ്രധാന ഊർജ ശക്തിയായുള്ള റഷ്യയുടെ വളർച്ചയും പുതിയ നോർഡ് സ്ട്രീം 2 പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധദിയും അസ്വസ്ഥരാക്കുന്നത് അമേരിക്കയെയാണ്. യുക്രൈനെ ഉപയോഗിച്ച് ലോകത്തിന് മുന്നിൽ റഷ്യയെ ഒറ്റപ്പെടുത്തി തകർക്കുക എന്ന തന്ത്രം അവർ നടപ്പിലാക്കുന്നു.
ഏതൊരു യുദ്ധവും ബാധിക്കുന്നത് സാധാരണ മനുഷ്യരെയാണ്. മാനവികതക്ക് അപ്പുറം വാണിജ്യവും അധികാരവും മുൻനിർത്തപ്പെടുമ്പോൾ യുദ്ധം തുടരുക തന്നെ ചെയ്യും. ഓരോ കലിംഗക്ക് ശേഷവും ഒരു അശോക ജനിക്കട്ടെ എന്ന് പ്രത്യാശിക്കാം.



.png)
Comments