മൊത്തകച്ചവടം

ആത്മവിശ്വാസത്തിന്റെ ഹോൾ സെയിൽ കച്ചവടം നടത്തുന്ന ചില പ്രമുഖരെ എല്ലാവർക്കും പരിചയമുണ്ടാകും. ആത്മാർഥമായി നമുക്ക് പ്രചോദനം നൽകുന്നവരെയും പേരിന് മാത്രം ഉപദേശം നൽകി being the so called അമ്മാവന്മാരും അമ്മായിമാരും ചമയുന്ന ആ പ്രത്യേക ജനസ്സുകളേയും ഒരിക്കലെങ്കിലും എല്ലാവർക്കും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും.

 ഈ പ്രത്യേക വിഭാഗക്കാർക്ക് ആത്മവിശ്വാസ കച്ചവടം നടത്തുന്നതിന് വേണ്ടി മറ്റുള്ളവരുടെ ആത്മ വിശ്വാസത്തിന്റെയും ജീവിത വിജയത്തിന്റെയും മാനദണ്ഡം അവരാൽ തന്നെ കെട്ടിച്ചമക്കുകയാണ് പതിവ്. ബിരുധധാരികളായ ഒരുവൻ ഇക്കാലത്തേക്ക് എങ്ങാനും വീട്ടിലരി ക്കേണ്ടി വന്നാൽ അവന്റെ ജീവിതം പാഴായി പോയെന്നും പറഞ്ഞ് ഉപദേശ കൂമ്പാരങ്ങളുടെ കൂട്ടത്തിൽ ഇത്തരക്കാർ ആത്മവിശ്വാസ കച്ചടത്തിന് ഇറങ്ങും. നാളുകളായി ഇതിന്റെ ഇരകളാവുന്നവരാണ് പാവപ്പെട്ട B.Tec വിദ്യാർഥികൾ . സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതുമാണ് അത്തരക്കാർ ഏറ്റവും ആരോചകമായി ചിത്രീകരിക്കുന്നത്. ഒരുവന്റെ ജീവിതന്റെ ബാക്കി ഭാഗം എത്തരത്തിൽ മുന്നോട്ട് കൊണ്ടുപോകണം എന്നതിൽ അവനേക്കാൾ അധികാരം ഇത്തരക്കാർക്ക് ആണെന്ന ഭാവവും ചിന്താഗതിയുമായി ആത്മവിശ്വാസത്തിന്റെ കച്ചവടവുമായി അവർ കടന്നുവരുന്നു. 
വിപണനരംഗത്തെ ഉപഭോക്താകളേ...

ഉണരൂ ഉപഭോക്താകളേ ഉണരൂ...

Comments

Top Stories