ചുമ്മാ ഒരു കെട്ടുകഥ

ലോക്ക്ഡൗൺ കാലത്തെ വൈകുന്നേരങ്ങളിൽ പലതും കടന്നുപോയെങ്കിലും ഇന്നത്തെ ദിവസം ഏറെ പ്രിയപ്പെട്ടതായി മാറി.
കറന്റ് പോകാൻ മാത്രമായി പെയ്ത മഴയ്ക്കും കാറ്റിനും കെ.എസ്.ഇ.ബി ക്കും സ്തുതി.


മെഴുകുതിരി വെട്ടത്തിന്റെ അരണ്ടെളിച്ചത്തിലുള്ള അത്താഴത്തിനു ശേഷം തികച്ചും അവിചാരിതമായാണ് സംഭാഷണ വിഷയം (പ്രണയം) കടന്നുവന്നത് എന്ന് തോന്നതക്കവിധത്തിലാണ് ഞാൻ കരുക്കൾ നീക്കിയത്.

15/ 4/ 2020 അങ്കിളിന്റേയും ആന്റിയുേയും 13-ാം വിവാഹ വാർഷിക ദിനമാണ് അതുമായി ബന്ധപ്പെട്ടുകൊണ്ട് ആശംസകളും മറ്റുമായി സംസാരം രാവിലേ മുതൽക്കേ ഉണ്ടായിരുന്നു. കുട്ടിക്കാലത്തെ ഓർമ്മകളിൽ നിന്നും മറ്റും മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾക്ക് വ്യക്തമായ ചിത്രം വരച്ചെടുക്കുവാനുള്ള കഠിനമായ ശ്രമത്തിലായിരുന്നു ഞാൻ. പ്രണയത്തോട് ശക്തമായ എതിർപ്പ് കാണിച്ചിരുന്ന അങ്കിളിനെ മാത്രമേ എന്റെ ഓർമ്മകളിൽ കാണുവാൻ കഴിഞ്ഞിട്ടുള്ളൂ. ഉള്ളിൽ എവിടെയോ ഒരു നേരിയ ഓർമ്മയായി അദ്ദേഹത്തിന്റെ പഴയ ഡയറിയും അതിലെ അവ്യക്തമായ പ്രണയ സൂചനകളും പതിഞ്ഞു കിടക്കുന്നുണ്ട്. അതിന് വ്യക്തത വരുത്താനെന്നവണ്ണമാണ് സംസാരത്തിലേക്ക് പ്രണയത്തെ തന്ത്രപൂർവ്വം കൊണ്ടുവെന്നെത്തിച്ചത്.
ശക്തമായ ഒരു നഷ്ട പ്രണയത്തിന്റെ വേദനയലേ അങ്കിളിന്റെ ഈ പ്രണയവിരോധതിന് കാരണം എന്ന ചോദ്യം ഞാൻ അമ്മയോട് ചോദിച്ചു.

"പിന്നെ, ഒന്നു പോയെടാ ചെറുക്കാ "

അമ്മയുടെ മറുപടിയിൽ തന്നെ എന്റെ ചോദ്യത്തിന്റെ ഉത്തരം ഉണ്ടായിരുന്നു.
കഥകൾ കേൾക്കാൻ കൊതിച്ചിരുന്ന എന്നിലെ ആ രോഗി ഉണർന്നു....

കഥ എങ്ങനെയെങ്കിലും പറയിപ്പിച്ചിട്ട്‌ തന്നെ ബാക്കി കാര്യം...
അങ്ങനെ അവസാനം അമ്മയുടെ കുട്ടിക്കാലം ചോദിച്ചു ഞാൻ വിഷയം മാറ്റി. പിന്നെ പതിയെ പതിയെ കഥ പുരോഗമിച്ചു പഠനകാലം എത്തിച്ചു, എന്നിട്ട് പിന്നെ അന്നേരം അങ്കിൾ എവടെ ആയിരുന്നു എന്നൊക്കെ പതിയെ തഞ്ചത്തിൽ ചോദിച്ച് ഒരുവിധം ആ കഥ അമ്മ പോലും അറിയാതെ ഞാൻ പറയിപ്പിച്ചു. 

( കഥ പൂർണ്ണമായും സത്യമാണോ എന്ന് അറിയാത്തത് കൊണ്ടും, അവ്യക്തമായ സംഭവങ്ങൾ ഉള്ളതുകൊണ്ടും അതിന്റെ ഉടമയോട് നേരിട്ട് തെന്നെ ചോദിച്ചറിയാൻ ആഗ്രഹിക്കുന്നു.

കേട്ടതിൽ നിന്നും നല്ലൊരു അസ്സൽ cliche കഥ.. 
അത് പീന്നീട് ഒരിക്കൽ പറയാം.)


അതിനു ശേഷമാണ് പ്രണയത്തെ പറ്റിയുള്ള സംസാരത്തിന്റെ ഗതി മാറിയത്..

Comments

Top Stories