പ്രണയം

എഴുത്തും വരയും ഇടക്കിടക്ക് വന്നു പോകുന്ന ഭ്രാന്തൻ ചിന്തകൾക്കുമിടയിൽ മുമ്പൊരിക്കലും തോന്നാത്ത ഒരു അനുഭൂതി അവൻ്റെ മനസ്സിലുണർത്തിയത് അവളാണ്.
അവൻ്റെ ഹൃദയമിടിപ്പിൻ്റെ വേഗം കൂടിക്കൊണ്ട് അവളുടെ ഓരോ നോട്ടവും അവൻ്റെ മനസ്സിനെ കുളിരണിയിച്ചു. വാക്കുകൾ കിട്ടാതെ പതറിയ നിമിഷം..,
ചുറ്റുമുള്ള കാറ്റിൻ്റെ കുളിർമ ഉള്ളം കാലിൽ നിന്നും അരച്ചു കയറി തലച്ചോറിനെ വരെ മരവിപ്പിച്ചു നിർത്തി.
ഓരോ നിസ്വനവും ഹൃദയമിടിപ്പിൻ്റെ താളവും കാതിൽ മുഴങ്ങി നിന്നു.
                             

വാക്കുകൾക്ക് അപ്പുറം മനസ്സിൻ്റെ സംസാരം ഉയർന്നു വന്നു...
ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നി. ചുറ്റുമുള്ളതെല്ലാം നിശ്ചലമായി. തൂമഞ്ഞിൻ്റെ ഗന്ധം ചുറ്റിലും പരന്നു. അവൻ്റെ ഹൃദയം തുറക്കുപ്പെട്ട നിമിഷം പ്രണയാനുഭൂതിയുടെ മായാജാലം മഴയായ് പെയ്തിറങ്ങി.

Comments

Top Stories