Mac nostu
അവടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും പൊട്ടത്തരങ്ങളും ഒക്കെയാണ് ശരിക്കുമുള്ള സന്തോഷം. അങ്ങനെ കളി തലക്ക് പിടിച്ച് അവധി ദിവസങ്ങളിൽ പോലും കോളേജ് ഗ്രൗണ്ടിൽ വന്ന് കളിക്കുന്നത് ശീലമായി മാറിയിരുന്നു. അതിനു വേണ്ടി മാത്രം അടിമാലിയിൽ നിന്നും വണ്ടി കേറി വരുന്ന ടീംസ് വരെ നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ജോഷിം ബി.കോമ്മുമായി ക്രിക്കറ്റ് മാച്ച് പിടിച്ചോണ് വരണത്. എല്ലാം നമ്മടെ മാച്ചാന്മാരല്ലേ ചുമ്മകളിച്ചേക്കാം എന്ന് കരുതി.14 ജൂൺ 2017 നമ്മടെ വിൽസീടെ ബർത്ത് ഡേ കഴിഞ്ഞ് വൈകുന്നേരം കളി പിടിച്ചു.അതിന്റെ കലാപരു പാടിറകളൊക്കെ കഴിഞ്ഞ് എല്ലാരും കൂടെ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു.
ആദ്യത്തെ കളി നല്ല അന്തസ്സായി തോറ്റു..
പിന്നെ നല്ല വാശിയോടെയാണ് കളി.
നമ്മുടെ ബി.കോമിലെ ചങ്ങായി നല്ല കട്ട ഫോമിലാണ് എവിടിട്ടാലും ചന്നം പിന്നം അടി. ലോഗ് ഓണിൽ രണ്ടു മൂന്ന് ക്യാച്ച് വിട്ട് കളഞ്ഞ അലനെ മാറ്റി മിഡോഫിൽ നിന്ന എന്നെ അവടെ നിർത്തി.
അടുത്ത ബോൾ ദേ വീണ്ടും പൊക്കി അടിച്ചു... ആ ബൗണ്ടറിയിലേക്കാണ് ഒന്ന് ഏന്തി വലിഞ്ഞ്ചാടിയാൽ ക്യാച്ചെടുക്കാം...
All eyes in the ball...
സബാഷ്...
ഡീപ്പ് മിഡ് വിക്കറ്റിൽ നിന്നും ജോഷിം ഓടിയെത്തി ഒരു ഒന്നൊന്നര ഡൈവ്....
എന്റെ നെഞ്ചത്തേക്ക്, ക്യാച്ചും പോയി വീണപ്പൊ എന്റെ കാലും തിരിഞ്ഞു പോയി..
പതിയെ എഴുന്നേറ്റു നിൽക്കാൻ നോക്കി കാൽ തെന്നി പോകുവാന്ന്. ചങ്ങായിമാരെല്ലാം കൂടി താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് വിട്ടു.
ലിഗമെന്റ് പോയെന്ന്..
അങ്ങനെ കാലും കെട്ടിവെച്ച് ഇരിപ്പായി. ആശുപത്രിയിൽ തന്നെ അത്രേം നേരം ഇരുന്ന സമയത്ത് കൂട്ടുകാരുടെ കണ്ണിൽ കണ്ട വെപ്രാളവും ആവലാതിയും ബന്ധങ്ങളുടെ ആഴം എനിക്ക് കാട്ടിത്തന്നു.
പിന്നെ വിശ്രമ ദിവസങ്ങളായിരുന്നു കാലുനിലത്ത് കുത്താതെ നോക്കണം. എന്നാലും ക്ലാസ്സിൽ പോക്ക് നിർത്തിയില്ല.
ക്ലാസ്സുമുറിയുടെ ആരവങ്ങളും കളിതമാശകളും പിരിഞ്ഞിരിക്കുവാൻ മനസ്സു വന്നില്ല. ഓരോ ദിവസവും അങ്ങനെ അവരുടെ തോളത്ത് താങ്ങി കോളേജ് വരാന്തയിലൂടെ ക്ലാസ്സ് മുറിയിലേക്ക്. ബെഞ്ചിൽ ഇരിക്കാൻ പറ്റാത്തത് കൊണ്ട് സൈഡിൽ കസേരയിൽ ഇരുന്ന് ക്ലാസ്സിൽ ഇരുന്നതുമൊക്കെ മറ്റൊരു വീക്ഷണ ബോധം എന്നിൽ വളർത്തി. ക്ലാസ്സു കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് ഓടി അല്ലല്ലോ ശീലം...
ഇവരുടെ കൂടെ വീണ്ടും ഗ്രൗണ്ടിലേക്ക് പേകും, കളിച്ചില്ലങ്കിലും ഗ്രൗണ്ടിലിരുന്ന് കളികാണണതും വല്ലാത്തൊരു ഫീൽ തന്നെയാ. എന്റെ അമ്മ എന്നെ കുഞ്ഞിലെയാണ് കൈയ്യില്ലെടുത്ത് നടന്നത് എന്നാൽ വലുതായിട്ടും എന്നെ കൈയ്യിലെടുത്ത് നടന്നത് നിങ്ങളാടാ ചങ്ങാതിമാരേ...
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. പതിയെ നടന്നു തുടങ്ങി...
ഒമ്പത് മാസങ്ങൾക്ക് ശേഷം വീണ്ടും ഗ്രൗണ്ടിലേക്കിറങ്ങി, പന്തുതട്ടിയപ്പോൾ കിട്ടയ ആ ഒരു സുഖമുണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല..
കോളേജ് ജീവിതത്തിന്റെ അവസാന ദിനങ്ങളിൽ ആയിരുന്നു അത്.
വീഴ്ച്ചയിൽ നിന്ന് എഴുന്നേൽക്കാൻ എന്നും നിങ്ങൾ കൂടെ ഉണ്ടായിരുന്നു.
എല്ലാം ശരിയായി വന്നപ്പോൾ വീണ്ടും 6 മാസങ്ങൾക്ക് മുമ്പ് ഒരു ചെറിയ ആക്സിഡന്റ്... കാല് പിന്നേം ഇടക്കിടക്ക് പണിമുടക്കിലായി.
ദേ ഇപ്പൊ ഓപ്പറേഷൻ കഴിഞ്ഞ് കൃത്യം ഒരു മാസമായി... ഒപ്പം ആദ്യ പരിക്കിന്റെ രണ്ടാം വാർഷികവും....
കോളേജ് കഴിഞ്ഞ് പല ദിക്കുകളിലേക്ക് തിരിഞ്ഞപ്പോഴും ആ കളിക്കളവും കൂട്ടുകെട്ടും ഇന്നും ഒരേ പോലെ നിൽകുന്നു...
"ഡാ നമുക്കൊന്നു ഗ്രൗണ്ടിൽ കൂടണ്ടേ...?"
ഇതൊന്നു കേട്ടാൽ മതി എല്ലാം ഉഷാറാവാൻ..
Comments