ഗുൽമോഹർ പറയാതിരുന്നത്

കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണല്ലോ..
എന്നാൽ കാലം മായ്ച്ചു കളയുന്ന ചില സത്യങ്ങളുണ്ട്. അറിയപ്പെടാതെ പോയ ഇന്നലകളുടെ പോരാട്ട വീര്യങ്ങൾ കാലത്തിന്റെ വിസ്മൃതിയിൽ നങ്കൂരമിട്ടതാകാം.


ഓർമ്മകളുടെ കളിത്തൊട്ടിലിൽ താരാട്ടു കേട്ടുറങ്ങുന്ന സുന്ദര നിമിഷങ്ങളെക്കാളധികം ചാരം മൂടിക്കിടക്കുന്ന എരിയുന്ന അനുഭവങ്ങളാണ്. കാറ്റിൽ തിങ്ങി നിൽക്കുന്ന മഞ്ഞിന്റെ മണവും കുളിർമയും തൊട്ടുണർത്തുന്നത് ഇത്തരം അനുഭവങ്ങളാണ്.പെയ്തിറങ്ങാൻ കൊതിക്കുന്ന മഴമേഘങ്ങളെ അകലങ്ങളിലേക്ക് ആട്ടിപ്പായിച്ചതും ഇതേ കാറ്റു തന്നെ. നിന്റെ ഓരോ നിസ്വനവും എന്റെ ഹൃദയമിടിപ്പ് കൂട്ടുന്നതു പോലെ ഈ കാറ്റിന്റെ കുളിര് വീണ്ടും എന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നു.

പറയാതെ മനസ്സിലൊളിപ്പിച്ചതെല്ലാം നൊമ്പരങ്ങളായ് മാറി. ആ നൊമ്പരങ്ങൾ ഹൃദയത്തിൽ തീർത്ത മുറിവിൽ നിന്നും ചോരത്തുള്ളികൾ പൊടിയ്ക്കുന്നു. കവിൾ തടങ്ങൾ ചുടുകണ്ണീരിനാൽ നനഞ്ഞു.
ഹൃദയത്തിൽ നിന്നും പൊടിഞ്ഞ ചോരത്തുള്ളികൾ ഗുൽമോഹർ മരമായ് ചുവപ്പ് പട്ടണിഞ്ഞ് നിന്നു.കാലത്തിന്റെ കടന്നു പോക്കിൽ കൊഴിഞ്ഞു വീണ ഗുൽമോഹർ പൂക്കളിൽ ചുടുകണ്ണീർ പതിച്ചു.
ജന്മാന്തരങ്ങളുടെ സ്വപ്ന സായൂജ്യം.

ഇനിയുമുണ്ട് പലതും...,

ഗുൽമോഹർ പറയാതിരുന്നത്••••

 ഡിബിൻ ജോർജ്

Comments

Top Stories