ഒരു ഒക്ടോബർ കല്ല്യാണം
ഡിബിനെ, നീ വിരഹ കാമുകനാണോ? ഇയ്യോബിന്റെ പുസ്തകത്തിനകത്ത് അപ്പൻ അലോഷിയോട് "അലോഷീ., നീ കമ്യൂണിസ്റ്റാണോ!" എന്ന് ചോദിക്കുന്ന പോലെ ഒരു ചോദ്യം അമ്മ ഇന്ന് എന്നോട് ചോദിച്ചു. "ഈ പ്രേമം എന്ന് പറയുന്നത് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് സാക്ഷാൽ കാറൽ മാക്സ് പോലും പറഞ്ഞിരിക്കുന്നത്. ഈ കാത്തിരിപ്പിന്റെ ഒരു ഒരു പെയിൻ ഇല്ലേ.. അതൊരു സുഖാ!" ചാർളിയിലെ കുഞ്ഞപ്പൻ ചേട്ടൻ്റെ ഡയലോഗും മനസ്സിലിട്ട് ഞാനൊന്ന് ചിരിച്ചു.