തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാകര അസംബ്ളി മണ്ഡലത്തിൽ തന്നെ വേണമെന്ന് കെ.സുരേന്ദ്രൻ.

13-05-2022
കൊച്ചി: തൃക്കാക്കര എന്ന പേരിന് മണ്ഡലം നാമയോഗ്യമാകണമെങ്കിൽ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാകര അസംബ്ളി മണ്ഡലത്തിൽ തന്നെ വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവിനായി എറണാകുളത്ത് ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പ്രതികണം.
മണ്ഡല വിഭജന സമയത്ത് വിശ്വാസികളുടെ ആവശ്യത്തെ എതിർത്താണ് കേരളം ഭരിക്കുന്ന നാസ്തികവാദികളായ രാഷ്ട്രീയക്കാരും സ്ഥലനാമത്തിനും ചരിത്രത്തിനും ഒരു തരത്തിലും വില കൽപ്പിക്കാത്ത ഉദ്യോഗസ്ഥവൃന്ദവും മനപ്പൂർവ്വം തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തെ  കളമശ്ശേരി മണ്ഡലത്തിലേക്ക് മാറ്റി. ജനങ്ങൾ അതിന് ഉത്തരവാദിയല്ല.കേരളത്തിന്റെ സ്വത്ത്വമാണ് ഓണം. കേരളം എങ്ങനെ ആയിരിക്കണമെന്നതിന്റെ കൃത്യമായ ഉത്തരമാണ് ഓണാഘോഷങ്ങളിലൂടെ നാം നൽകുന്നത്. ലോകം മുഴുവനും മലയാളികളെ നോക്കിക്കാണുന്നത് ഓണത്തിന്റെ പേരിലാണ്, ഓണം തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട ഉത്സവമാണ് അതുകൊണ്ട് ഇനിയെങ്കിലും തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം തൃക്കാകര അസംബ്ളി മണ്ഡലത്തിൽ ഉൾപ്പെടുത്താൻ സർക്കാരും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന് ബിജെപിക്ക് വേണ്ടി ആവശ്യപ്പെടുന്നു എന്ന് കെ.സുരേന്ദ്രൻ അറിയിച്ചു.

Comments

Top Stories