സ്ലാവാ ഉക്രേനി !

യുക്രൈൻ യുദ്ധഭൂമിയിൽ പഠനവും സ്വപ്നങ്ങളും  ബാക്കിവെച്ച് ജീവനുമായി നാട്ടിൽ തിരിച്ചെത്തിയ ചെറുപ്പക്കാരിൽ ഒരാളാണ് കാക്കനാട് സ്വദേശി അബ്ദുൾ ഒഫാർ.
മെഡിസിൻ പഠനത്തിനായി 2017 ൽ യുക്രൈനിലെത്തിയ ഒഫാറിന് ഒമ്പത് മാസത്തെ പഠനകാലം ബാക്കിനിൽക്കെയാണ് യുദ്ധം വില്ലനായി എത്തിയത്. തുടർ പഠനം അനിശ്ചിതത്ത്വത്തിൽ നിൽക്കുന്നു. യുക്രൈൻ വിദ്യാർഥികൾക്ക് മെഡിക്കൽ അഡ്മിഷൻ നൽകുന്നതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ എതിർപ്പ് നിലനിൽക്കുന്നു. നാട്ടിലെ മെഡിക്കൽ എൻട്രൻ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മുകളിൽ ഇവർക്ക് പരിഗണന നൽകുന്നത് ന്യായമല്ലെന്നും അത് കൂടുതൽ സങ്കീർത്തകൾ വരുത്തുകയും ചെയ്യും എന്നാണ് നിലപാട്. യുക്രൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഇടപെട്ട് പോളണ്ട്, ഹങ്കറിയ, റൊമേനിയ, സ്ലൊവാക്കിയ എന്നിവടങ്ങളിലേക്ക് ട്രാൻസ്ഫർ നൽകി അതേ ഫീസ് നിരക്കിൽ പഠിക്കാൻ അവസരമൊരുക്കും എന്നാണ് പ്രതീക്ഷ. പത്താംതരം സർട്ടിഫിക്കറ്റ് മാത്രമേ കൈവശമുള്ളൂ, ബാക്കി എല്ലാ സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റിയുടെ കൈവശമാണുള്ളത്. നാട്ടിൽ എത്തിയതിന് ശേഷം യൂണിവേഴ്സിറ്റി പ്രദേശങ്ങളിൽ ബോംബാക്രമണങ്ങൾ നടന്നതിനാൽ സർട്ടിഫിക്കറ്റുകൾ സുരക്ഷിതമാണോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ.

യൂണിവേഴ്സിറ്റി അധികൃതരുമായി ഇ-മെയിൽ വഴിയാണ് ബന്ധപ്പെടുന്നത്. അതിന് മറുപടി ലഭിക്കുന്നതും പ്രയാസമാണ്.

ഓരോ അധ്യയനവർഷവും പൂർത്തിയാക്കുന്നതിന് ധാരാളം നടപടിക്രമങ്ങളുണ്ട്. അധ്യാപകരുടെ നേരിട്ടുള്ള നിർദ്ദേശത്തിലൂടെയാണ് അത് സാധിക്കൂ , ഇപ്പോൾ അതിനുള്ള അവസരമില്ല.
അവരുടെ അവസ്ഥ എന്താണെന്ന് അറിയില്ല.ഇപ്പോഴും അവിടെ യുദ്ധമാണ്. ഒന്നും സുരക്ഷിതമല്ല.  എല്ലായിടത്തും യുദ്ധഭീഷണി മാത്രം.എല്ലാ ആഗസ്റ്റ് മാസവും അധ്യയനം ആരംഭിക്കുന്നതാണ്.  ഈ വർഷം അത് എങ്ങനെ ആകുമെന്ന് അറിയില്ല.

 2014 മുതൽ അവിടെ റഷ്യയുമായുള്ള യുദ്ധഭീഷണി നിലനിൽക്കുന്നുണ്ട്. ഇപ്രാവശ്യം
യുദ്ധം ആരംഭിക്കുമെന്ന് ഞങ്ങൾ കേട്ടു. ഉക്രെയ്നിൽ നിന്ന് തിരിച്ചുവരാൻ മറ്റ് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ഒരു ക്ലാസ് നഷ്‌ടപ്പെട്ടാൽ ഏകദേശം രൂപ 1000 നഷ്ടമാകും.  പേയ്മെന്റ് ഭാഗം വളരെ കഠിനമാണ്.  അതിനാൽ പഠനം ഉപേക്ഷിക്കണോ വേണ്ടയോ എന്ന് ഞങ്ങൾ മടിച്ചു.  ഇന്ത്യൻ എംബസിയും ആദ്യം വിട്ടുപോകാൻ നിർദ്ദേശിച്ചിരുന്നില്ല, പോകണമെന്ന് നിർബന്ധിച്ചില്ല.  പിന്നീടാണ് ഞങ്ങലോട് പോളണ്ടിലേക്ക് പോകാൻ ഉപദേശിക്കുന്നത്.

 യാത്ര ചെയ്യുന്ന സൈനികരേയും സൈനിക ടാങ്കുകളും എല്ലാം ഞങ്ങളുടെ കെട്ടിടത്തിൽ നിന്ന് കാണാമായിരുന്നു.  ജലത്തിന്റെ കുറവ് വളരെയേറെ ഉണ്ടായിരുന്നു.അതുപോലെ ഭക്ഷണവും അവിടെ ഉണ്ടായിരുന്നില്ല. ജല അതോറിറ്റിയിലാണ് ആദ്യം ബോംബാക്രമണം  നടന്നത്.  മഞ്ഞ് ഉരുക്കി വെള്ളമായി ഉപയോഗിക്കേണ്ടിവന്നു. വളരെ ചെറിയ ബങ്കറിലായിരുന്നു പിന്നീട് അഭയം.വളരെ പൊടിപടലം നിറഞ്ഞ അന്തരീക്ഷം.നമ്മുടെ സ്ഥലത്ത് നിന്ന് പോളണ്ടിലേക്കുള്ള ദൂരം  പിന്നിടാൻ 16 മണിക്കൂർ എടുക്കും. ഉക്രൈനിൽ നിന്ന് പോളണ്ടിൽ എത്തിയപ്പോഴാണ് ശരിക്കും ഒന്ന് ശ്വാസം വീണത്.
 എന്റെ രണ്ടാം ജന്മം എന്ന് വ്യക്തമായി പറയാൻ പറ്റുന്ന ഒരു നിമിഷം.അവിടെ നിന്ന് ഇന്ത്യൻ വിമാനത്തിൽ ഡൽഹിയിലെത്തി.


തിരിച്ചുവന്നശേഷം  ഞാൻ ഒരിക്കലും ഡൗൺ ആയില്ല.
ഉക്രെയിനിൽ ഉള്ളപ്പോൾ തന്നെ വാപ്പിച്ചി ഭയങ്കര സപ്പോർട്ട് ആയിരുന്നു.

 വാപ്പച്ചി പറഞ്ഞു നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നീ ഇങ്ങോട്ട് തിരിച്ചു പോരേ,
നമുക്ക് ഇവിടെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാം.
ഇനി മെഡിസിൻ കോഴ്സ് ഇല്ലെങ്കിലും വേറെ എന്തെങ്കിലും നിനക്ക് പഠിക്കണമെങ്കിൽ പഠിക്കാം.
ഇതുവരെ പഠിച്ചതൊക്കെ ടച്ച് വിട്ടു പോകാതെ ഇരിക്കാൻ ഇവിടത്തെ ഹോസ്പിറ്റലുകളിൽ കയറാൻ പ്ലാൻ ചെയ്തു. 
എത്രനാൾ ക്ലാസ്സ് വൈകുമെന്ന്  അറിയില്ല. അത്രയുംകാലം ഹോസ്പിറ്റലിൽ ഡോക്ടറുടെ കൂടെ പ്രാക്ടീസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു.

ഉമ്മച്ചി ആണ് എന്റെ മുഴുവൻ പഠന കാര്യങ്ങളും നോക്കിയത്.യുദ്ധത്തിന്റെ സമയത്ത് ഇവിടെ എന്റെ പെങ്ങളുടെ പ്രസവസമയം ആയിരുന്നു. അതുകൊണ്ട് ഒരുപാട് കാര്യങ്ങൾ വിട്ടിൽ അറിയിച്ചില്ല.
അവിടെ ബങ്കറിൽ ആയിരിക്കും മിക്കസമയത്തും. ടെൻഷൻ ആയിരിക്കും.
 അപ്പോൾ വീട്ടിൽ വിളിച്ച് വീഡിയോ കോളിൽ കുഞ്ഞുവാവയെ കാണും.
പക്ഷേ ഇവിടെ വരുന്നതിന് ഒരാഴ്ച മുമ്പ് ഉമ്മച്ചി എല്ലാം അറിഞ്ഞു.പിന്നെ മുഴുവൻ കരച്ചിലായിരുന്നു.വാപ്പച്ചി എല്ലാം അറിയുന്നുണ്ടായിരുന്നു.
വാപ്പച്ചി ഡൗൺ ആവില്ല പക്ഷെ കൂടുതൽ കാര്യങ്ങൾ അളിയനോടാണ് ഞാൻ പങ്കുവെച്ചത്.

 ഇപ്പോൾ വാപ്പിച്ചിയുടെ കടയിൽ തന്നെയാണ്. രാവിലെ മുതൽ ഉച്ചവരെ നിന്നാൽ ദിവസം ഒരു 500 രൂപയ്ക്ക് മുകളിൽ കിട്ടും.
അതുകൊണ്ട് കാര്യങ്ങളൊക്കെ നടന്നുപോകുന്നു.
ഉക്രൈനിലുള്ള സുഹൃത്തുക്കളോടും നിവാസികളോടും ഓഫാർ ഉറക്കെ പറയുകയാണ് 'സ്ലാവ ഉക്രേനി..!'
ഞങ്ങൾ ഉക്രെനൊപ്പം, ഉക്രെനെ പിന്തുണക്കുന്നു.

സ്ലാവാ ഉക്രേനി !

Comments

Top Stories