ബലാബലം തൃക്കാക്കര
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31 ന്. പി.ടി തോമസ് എംഎൽഎ യുടെ നിര്യാണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി നിയമസഭയിൽ സെഞ്ച്വറി തികക്കാൻ ഡോ. ജോ ജോസഫ് കളത്തിലുണ്ട്. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി തോമസിന്റെ വിധവ ഉമാ തോമസ് യുഡിഎഫിനായി മത്സരിക്കുന്നു. കേരളത്തിൽ ഒരു സീറ്റ് പിടിച്ചെടുക്കുവാൻ ബിജെപിക്ക് വേണ്ടി എ.എൻ രാധാകൃഷ്ണനും രംഗത്തുണ്ട്.തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ എല്ലാ മുന്നണികളും ആവേശത്തിലാണ്.
വികസനത്തിന് ഊന്നൽ നൽകിയുള്ള എൽഡിഎഫ് പ്രചാരണത്തിന് മുഖ്യമന്ത്രി തന്നെയാണ് ചുക്കാൻ പിടിക്കുന്നത്. വാട്ടർ മെട്രോ, മെട്രോ റെയിൽ വിപുലീകരണം, കാക്കനാട് നിർദിഷ്ട രാജ്യാന്തര വ്യാപര കേന്ദ്രം, കെ റെയിൽ എന്നിവ മുഖ്യ വിഷയമായി മാറുന്നു.
പി.ടി തോമസിന്റെ ആദർശങ്ങളും വികസന കാഴ്ച്ചപ്പാടുകളും പിന്തുടരുവാൻ ഉമാ തോമസിലൂടെ സാധിക്കും എന്ന വിശ്വാസത്തിലാണ് യുഡിഎഫ്. ഇടതുപക്ഷ സർക്കാരിനെതിരെ കെ റെയിൽ വിഷയവും അതിജീവിതയുടെ പരാതിയും പ്രധാന പ്രചാരണ ആയുധമായി ഉപയോഗിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനോപകാരപ്രദമായ പദ്ധതികൾ ഉയർത്തിക്കാട്ടി ബിജെപിയും മത്സരം ശക്തമാക്കുന്നു.
മുന്നണികൾക്ക് പുറമേ ഉപതിരഞ്ഞെടുപ്പിൽ അഞ്ച് സ്വതന്ത്രരാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പേരിനോട് സാമ്യമുള്ള ജോമോൻ ജോസഫ്, അനിൽ നായർ, സി.പി ദിലീപ് കുമാർ, ബോസ്കോ കളമശ്ശേരി, മന്മഥൻ എന്നിവരാണ് സ്വതന്ത്രർ. മുല്ലപ്പെരിയാർ വിഷയത്തിൽ അധികാരികളുടെ അലംഭാവത്തിനെതിരെ പ്രതിക്ഷേധ സൂചകമായി നോട്ടക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന വാദവുമായി അഡ്വ. റസ്സൽ റോയും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നേറ്റമുണ്ടാക്കുമെന്നോ, രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നോ വിശ്വസിക്കുന്നിലെന്ന കാരണത്താൽ ട്വന്റി 20 - ആം ആദ്മി പാർട്ടിയുടെ ജനക്ഷേമ സഖ്യം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നു.ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണി വിജയിച്ചാലും അത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഒരു മാറ്റവും വരുത്തില്ല.നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി വോട്ടർമാർക്ക് വോട്ടുചെയ്യാം.തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണക്കേണ്ട എന്ന നിലപാടിലാണ് ജനക്ഷേമ സഖ്യം.
2021ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പി.ടി തോമസ് 59,839 വോട്ടുകൾ നേടിയപ്പോൾ ഇതുപക്ഷത്തിന്റെ ഡോ.ജെ. ജേക്കബ് 45,510 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎയുടെ എസ് സജിക്ക് 15,483 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ട്വന്റി-20 13,897 വോട്ടുകൾ നേടിയിരുന്നു.
തുടർഭരണവും,മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി തോമസിന്റെ പങ്കാളിത്വവും മറ്റ് യുവ കോൺഗ്രസ് നേതാക്കളുടെ കൂറ് മാറ്റവും, സഭാ പ്രതിനിധി ആരോപണവും, സഹതാപ തരംഗവും, വികസനവും കെ റെയിലും തിരഞ്ഞെടുപ്പിൽ ആരെ തുണക്കുമെന്ന് കണ്ടറിയാം. വോട്ടെണ്ണൽ ജൂൺ മൂന്നിനും നടക്കും.





.png)


Comments