നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് റിവ്യൂ
പോസ്റ്റ് ഒടിയൻ കാലത്ത് മോഹൻലാലിന്റെ ഏറ്റവും പ്രസരിപ്പാർന്ന പ്രകടനം കാണുന്നത് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിലാണ്. തുടക്കത്തിലേ തൊട്ട് സ്ക്രീനിൽ ചുടുലമായി തന്നെ അദ്ദേഹം നിറഞ്ഞ് നിന്നു. രാഹുൽ രാജിന്റെ മ്യൂസിക്കും നല്ല ഇംപാക്റ്റ് നൽകുന്നുണ്ട്. മലയാളി മനസ്സുകളിൽ രജിസ്റ്റേഡ് ആയ ലാലേട്ടൻ മാനറിസുവും ഡൈലോഗ്സും വീണ്ടും എടുത്തിട്ട് സ്വയം ട്രോളിയും ആദ്യ പകുതി മുന്നോട്ട് പോയി.
കഥയിൽ ചോദ്യമില്ല എന്നാണെങ്കിലും ഇവിടെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ തിരക്കഥ തന്നെ എന്താണെന്ന് ചോദിച്ച് തന്നെ പോകും.
തല്ല് കൊള്ളാൻ വേണ്ടി മാത്രം വന്നുപോകുന്ന രണ്ട് അസ്സൽ മറുനാടൻ വില്ലന്മാർ . Agent Vinod ഓ മേരി ജാൻ സ്റ്റൈൽ കൈമാക്സ് , എ. ഏർ റഹ്മാൻ മുക്കാല സോങ് + ഫൈറ്റ് അങ്ങ് ഏശിയില്ല.
എന്തൊക്കെയോ കെട്ടിക്കൂട്ടി ഒരുക്കിയ തിരക്കഥ തന്നെ സിനിമയുടെ പ്രധാന വില്ലൻ. നെടുമുടി വേണുവിന്റെ കഥപാത്രത്തെ ഒരു പാട്ട് കുത്തികേറ്റാൻ വേണ്ടി മാത്രം കൊണ്ടുവന്നതു പോലെ തോന്നി , സിനിമയിൽ യാതൊരു സംഭാവനയും നൽകാതില്ലാത്ത കഥാപാത്രമായി മാറിയത് സങ്കടകരമാണ്.
നെയ്യാറ്റിൻകര ഗോപന്റെ കാലിൽ പിടുത്തം കൊള്ളാം...
തലയുടെ വിളയാട്ടം...
ഉദയ് കൃഷ്ണയുടെ തോന്ന്യാസം...
ഉണ്ണികൃഷ്ണന്റെ കഷ്ടപ്പാട്..
ഓവറോൾ പടം ലാലേട്ടന്റെ ഷൈലോക്ക്
ചിലേപ്പോ അണ്ണൻ തെലുങ്കന്മാർക്ക് വേണ്ടി ചെയ്തതാകും...
ബ്രില്ല്യൻസ്.
Comments