ഞാവൽ മരത്തിലെ കിളിക്കൂട് (intro scene)
"ഉണ്ണി ചേട്ടാ ഉണ്ണി ചേട്ടാ ദേ..വേഗം ഇങ്ങോട്ട് വന്നേ"
പല്ലു തേക്കുന്നതിനിടയിൽ സന്തോഷാഗ്ലാദത്തോടെ തുള്ളിച്ചാടിക്കൊണ്ട് അപ്പുണ്ണി വിളിച്ചു കൂവി.
ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെ തന്റെ കുഞ്ഞുനഖത്തിന്റെ മുകളിൽ മണിമുത്തു പോലെ പകർത്തി വെക്കാൻ ശ്രദ്ധിച്ച് നിന്ന ദേവൂട്ടിയുടെ കൈ അപ്പുണ്ണിയുടെ ആ വിളിയിൽ വിറച്ചു. മഞ്ഞുതുള്ളി നിലത്തു വീണ് തെറിച്ചു.
മതിലിലെ പച്ച പായലിൽ നിന്നും രാവിലത്തെ യുദ്ധ പോരാട്ടത്തിനു വേണ്ടുന്ന നല്ല ഇനം ആയുധങ്ങൾ (പായൽ തോട്ടി ) ശേഖരിച്ചു വെക്കുന്നതിന്റെ തിരക്കിലായിരുന്നു ഉണ്ണിക്കുട്ടൻ.
യുദ്ധസാമാഗ്രഹികൾ കൈയ്യിൽ പിടിച്ചുകൊണ്ട് അവൻ അപ്പുണിയുടെ അടുത്തേക്ക് എത്തി.
ദേവൂട്ടിയും ഉണ്ണിക്കുട്ടനും അപ്പുണ്ണിയുടെ ഇടതും വലതുമായി ചേർന്നു നിന്നു .
"എന്താടാ അപ്പുണ്ണി ...?"
ഉണ്ണിക്കുട്ടൻ ചോദിച്ചു.
ദേവൂട്ടിയും ആകാംഷയോടെ അപ്പുണ്ണിയെ നോക്കി.
അപ്പുണ്ണി പൽപ്പൊടി തേച്ച പല്ലുകാട്ടി രണ്ടു പേരേയും നോക്കി പുഞ്ചിചിരിച്ചു. തുപ്പലും പൽപ്പൊടിയും കുഴഞ്ഞു കെട്ടിയ ആ കുഞ്ഞു ചൂണ്ടുവിരൽ അവൻ മേലേക്ക് ഉയർത്തി.
ദേ...
മൂന്നുപേരും മേലോട്ട് നോക്കുന്നു , എല്ലാവരുടേയും മുഖത്ത് ചിരി പടരുന്നു.
Title : - *ഞാവൽ മരത്തിലെ കിളിക്കൂട്* ( ടോപ്പ് വ്യൂവിൽ ഞാവൽ മരത്തിലെ കിളിക്കൂട്, താഴെ കൈ ചൂണ്ടി ചിരിച്ചു നിൽക്കുന്ന അപ്പുണ്ണിയും തല ഉയർത്തി നോക്കുന്ന ദേവൂട്ടിയും ഉണ്ണിക്കുട്ടനും )
Comments