പച്ചവെളിച്ചം
"മറന്നട്ടില്ലെങ്കിൽ ഒന്നു തിരിഞ്ഞു നോക്കിക്കൂടേ..?"
ദയനീയമായ ഈ ചേദ്യത്തോടെയാണ് അവൻ എന്റെ മുഖത്തേക്ക് നോക്കിയത്. മാസങ്ങൾക്ക് മുമ്പ് വരെ ആഘോഷങ്ങളുടെ ശബ്ദകോലാഹങ്ങൾ കൊണ്ട് താളനിബിഡമായ സ്ഥലത്ത് ഒരു ചെറുവിളിയുടെ നേർത്ത ശബ്ദമെങ്കിലും കേൾക്കാൻ കൊതിച്ച് നിൽക്കുകായിരുന്നു അവൻ. ഉത്സവത്തിന്റെ വെളിച്ചവും, മിന്നിത്തിളങ്ങുന്ന വർണ്ണങ്ങളും മങ്ങിമറഞ്ഞ് നിഗൂഡമായ ഇരുട്ടിൽ നിന്ന് അവൻ വീണ്ടും ചോദിച്ചു...
" മറന്നിട്ടില്ലെങ്കിൽ ഒന്നു തിരിഞ്ഞു നോക്കിക്കൂടേ..?"
അന്ധകാരത്തെ അകറ്റാൻ പ്രതീക്ഷയുടെ പച്ചവെളിച്ചം അവിടെ ഞാൻ തെളിച്ചു...
ഇനിയും വെളിച്ചം പതിക്കട്ടെ എന്ന ആഗ്രഹത്തോടെ...
ഡിബിൻ ജോർജ്
(സമർപ്പണം :-മരണമടഞ്ഞു കിടക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് )



.png)
Comments